Kerala

പാലാ സെൻ്റ് തോമസ് കോളജിൽ ആഗോള പൂർവവിദ്യാർഥി സംഗമം

 

പാലാ സെൻ്റ് തോമസ് കോളജ് ഓട്ടോണമസ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 27 ന് വെള്ളിയാഴ്ച കോളജ് മൈതാനത്ത് പ്രത്യേകം സജ്ജമാക്കുന്ന ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ നഗറിൽ വിവിധ പരിപാടികളോടെ ആഗോള പൂർവവിദ്യാർഥിസംഗമം നടത്തുമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.സിബി ജെയിംസ്, അലംനൈ അസോസിയേഷൻ പ്രസിഡൻ്റ് ഡിജോ കാപ്പൻ, സെക്രട്ടറി ഡോ.സാബു ഡി മാത്യു , ജനറൽ കൺവീനർ ഡോ. ആശിഷ് ജോസഫ് എന്നിവർ അറിയിച്ചു.

 

27 ന് രാവിലെ 11.30 ന് മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും.ഉച്ചകഴിഞ്ഞ്‌ 2 ന് കോളജ് കാമ്പസിലെ വ്യത്യസ്തയിടങ്ങളിലായി വിവിധബാച്ചുകളുടെ ഒത്തുചേരലോടെ സതീർഥ്യരുടെ കൂട്ടായ്മ ഒരു വട്ടം കൂടി നടക്കും.കോളജിൻ്റെ നിർമ്മാണാരംഭത്തിൽ ധനസഹായം നൽകിയവരുടെ പിൻതലമുറയിൽപ്പെട്ടവർ, മുൻ മാനേജർമാർ , മുൻ പ്രിൻസിപ്പൽമാർ , കടന്നുപോയ 75 വർഷത്തിനിടെ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനത്തെത്തിയ വിദ്യാർത്ഥികൾ തുടങ്ങിയവരെ ആദരിക്കുന്ന ആർപ്പ് എന്ന ചടങ്ങിന് 3.30 ന് സോണി ടിവി റിയാലിറ്റിഷോ സൂപ്പർ സ്റ്റാർ സിങ്ങർ ജേതാവ് ആവിർഭവ് ആരംഭം കുറിക്കും. സുപ്രീം കോടതി മുൻ ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നിർവഹിക്കും.പാലാ രൂപത മുഖ്യ വികാരിജനറാൾ മോൺ.ഡോ.ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ ഡോ. ടി.കെ.ജോസ്, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ അംഗം അഗസ്റ്റിൻ പീറ്റർ ഐ.ഇ.എസ് , മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, ഗിരിജ ആർ. ഐ.എ.എസ്., ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, കേരള പോലീസ് മുൻ ഐ.ജി ജോസ് ജോർജ്ഐ.പി.എസ്., പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ ജോർജ് തോമസ്, കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.സാൽവിൻ കാപ്പിലിപ്പറമ്പിൽ, കർഷക പുരസ്കാര ജേതാവ് ടിംസ് പോത്തൻ, എം.ജി.യൂണിവേഴ്സിറ്റി മുൻ വി.സി. ഡോ.ബാബു സെബാസ്റ്റ്യൻ, ജയ്പൂർ മീഡിയ യൂണിവേഴ്സിറ്റി മുൻ വി.സി.സണ്ണി സെബാസ്റ്റ്യൻ, ഉഗാണ്ട ഇസ്ബാറ്റ് യൂണിവേഴ്സിറ്റി ചെയർമാൻ വർഗീസ് മുണ്ടമറ്റം, വിശ്വാസ് ഫുഡ്സ് എം.ഡി. സോണി ആൻ്റണി, അലംനൈ അസോസിയേഷൻ സെക്രട്ടറി ഡോ. സാബു ഡി മാത്യു , ട്രഷറർ ഡോ.സോജൻ പുല്ലാട്ട് എന്നിവർ പ്രസംഗിക്കും.പൂർവ വിദ്യാർഥിസംഗമത്തിൻ്റെ പൂർണതയായ ഒരുമ എന്ന പൊതുസമ്മേളനം 5 ന് ആരംഭിക്കും. അലംനൈ അസോസിയേഷൻ പ്രസിഡൻ്റ് ഡിജോ കാപ്പൻ പരിചയപ്പെടുത്തലും പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ആമുഖ സന്ദേശവും നൽകും. കോളജ് രക്ഷാധികാരി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ മുഖ്യസന്ദേശം നൽകും. മാർ ജോസഫ് പള്ളിക്കാപറമ്പിൽ അനുഗ്രഹപ്രഭാഷണം നിർവഹിക്കും. കോളജ് ആദ്യ ബാച്ച് വിദ്യാർത്ഥിയും സെൻ്റ് തോമസ് കോളജ് രസതന്ത്ര വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ഏ.വി. ആൻ്റണിയും ആദ്യബാച്ചിലെ ശ്രീ പി.എം തോമസ് പതിയിലും ചേർന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോഷി അഗസ്റ്റിൻ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, ശ്രീമദ് കൈവല്യാനന്ദസ്വാമികൾ, എം.പിമാരായ ഫ്രാൻസീസ് ജോർജ്, ആൻ്റോ ആൻ്റണി, ജോസ് കെ.മാണി, മാണി സി.കാപ്പൻ എം.എൽ.എ., മുൻ എം.പിമാരായ ജോയി നടുക്കര, ജോയി എബ്രഹാം മഴുവണ്ണൂർ, മുൻ എം.എൽ.എമാരായ കെ.സി.ജോസഫ്, പ്രഫ.വി.ജെ.ജോസഫ്, പി.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ, ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ, നാഷണൽ സാമ്പിൾ സർവ്വേ അഡീഷണൽ ഡയറക്ടർ ജനറൽ സുനിത ഭാസ്കർ ,പ്രഫ.ഡോ.ജെയിംസ് മംഗലത്ത്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് താഴത്തേൽ എന്നിവർ പ്രസംഗിക്കും. യോഗത്തിൽ മാനേജ്മെൻ്റ് വിദഗ്ധനും പൂർവ്വവിദ്യാർത്ഥിയുമായ ഏ. ജെ. ജയിംസ് രചിച്ച കാതലുള്ള കഥകൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടക്കും.6.45 ന് കലാസന്ധ്യയിൽ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാലും സംഘവും നയിക്കുന്ന ഗാനമേളയും റജി രാമപുരത്തിൻ്റെ മിമിക്രിയും ഉണ്ടായിരിക്കും.

 

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആഗോളപൂർവവിദ്യാർഥി സംഗമത്തിനെത്തുന്നവർക്കുള്ള സൗകര്യങ്ങളെല്ലാം ക്രമീകരിച്ചു കഴിഞ്ഞിട്ടുണ്ട്.ഇതിനകം നാലായിരത്തിലേറെ പേർ ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 26-ന് സമാപിക്കും. പാലായിൽ വെള്ളാപ്പാട് ചെറുവള്ളിൽ ട്രേഡേഴ്സ് , എലൈറ്റ് ഏജൻസീസ് ടി.ബി. റോഡ് ,വാളം പറമ്പിൽ ഇലക്ട്രിക്കൽസ് എന്നിവിടങ്ങളിൽ നേരിട്ട് പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.അന്നേ ദിവസം രജിസ്റ്റർ ചെയ്യാനെത്തുന്നവർക്കായി 150 രൂപ നൽകി സ്പോട്ട് രജിസ്ട്രേഷൻ നടത്താനും ക്രമീകരണങ്ങളുണ്ടെന്ന് വൈസ് പ്രിൻസിപ്പൽ ഡോ.സാൽവിൻ കാപ്പിലിപ്പറമ്പിൽ , ബർസാർ ഡോ. മാത്യു ആലപ്പാട്ടു മേടയിൽ , ജനറൽ കൺവീനർ ഡോ. ആശിഷ് ജോസഫ് എന്നിവർ പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top