പാലാ: മികവിൻ്റെ വിദ്യാലയമായ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ അക്കാദി വും കലാപരവും ശാസ്ത്രപരവുമായ പ്രവർത്തനങ്ങൾ കണ്ട് വിലയിരുത്തുവാൻ ആണ് വിദേശ സംഘം എത്തിയത്. ഫ്രാൻസിലെ ലാവലിൽ നിന്നു മാണ് 80 പേരടങ്ങുന്ന സംഘം സ്കൂളിൽ എത്തിയത്. ഡോക്ടർമാർ, എഞ്ചിനീയർമാർ, സ്കൂൾ അധ്യാപകർ,കോളേദ് പ്രൊഫസർമാർ, എന്നിങ്ങനെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ സംഘത്തിലുണ്ട്.
സ്കൂൾ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പുതന്നെ എത്തിയ സംഘം കുട്ടികൾ സ്കൂളിലെത്തുന്നതും മറ്റും സൂക്ഷ്മമായി വീക്ഷിച്ചു.സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കുകയും ഫ്രാൻസിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് ലാവൽ രൂപതാ വികാരി ജനറാൾ ഫാ.ഡേവിഡ് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.കുട്ടികളും അധ്യാപകരുമായി സംവദിച്ച് കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ചും,സ്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നതെങ്ങനെയെന്നും മനസ്സിലാക്കി.പ്രീ സ്കൂൾ മുതൽ ഹയർ സെക്കൻ്ററി വരെ ഒരു സ്കൂളിൽ പഠിക്കുവാൻ സാധിക്കുമെന്നത് പാലാ സെൻ്റ് മേരീസിൻ്റെ നേട്ടമെന്ന് സംഘാങ്ങൾ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ക്ലാസ് റൂം പ്രവർത്തനങ്ങൾ സംഘം നേരിട്ട് കണ്ട് മനസ്സിലാക്കി.സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് കിട്ടിയ തിരുവാതിര, വൃന്ദവാദ്യം എന്നിവയിലുള്ള കുട്ടികളുടെ പ്രകടനവും ആസ്വദിച്ചാണ് സംഘം മടങ്ങിയത്. ഹെഡ്മിസ്ട്രസ് സി.ലി സ്യൂ ജോസ്, സി. ആൽഫി, ഫാ.ലിജോ മാപ്രക്കരോട്ട്, ഫാ.തോ മസ് മണിയഞ്ചിറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
ഫോട്ടോ അടിക്കുറിപ്പ്: ഫ്രാൻസിൽ നിന്നുള്ള പ0ന സംഘം പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകരോടും വിദ്യാർത്ഥികളോടുമൊപ്പം