Kerala
പാലാ റാഗിങ് കേസിൽ പുഷ്പ സിനിമ സ്വാധീനിച്ചു; സമീപകാലത്തെ സിനിമകൾ കുട്ടികളെ മോശമായി ബാധിക്കുന്നു’
കോട്ടയം: സമീപകാലത്തിറങ്ങിയ സിനിമകള്‍ കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ (സിഡബ്ല്യുസി) ഡോ. അരുണ്‍ കുര്യന്‍.
പുഷ്പയെന്ന സിനിമ മാത്രമല്ല, പല സിനിമകളും കുട്ടികളെ ബാധിക്കുന്നുണ്ടെന്നും അരുണ്‍ കുര്യന്‍ പറഞ്ഞു. പാലായില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളുടെ റാഗിങ്ങിന് ഇരയായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് ഇറങ്ങിയ പല സിനിമകളും വളരെ മോശമായി കുട്ടികളെ സ്വാധീനിക്കുന്നു. കുട്ടികളില്‍ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സിനിമകളിറങ്ങിയിട്ടുണ്ട്. അതിന്റെയൊക്കെ സ്വാധീനമായിരിക്കാം ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. കുട്ടികളില്‍ ഇത്തരം കുറ്റവാസനകള്‍ കണ്ടെത്തുമ്പോള്‍ തന്നെ കൗണ്‍സലിംഗ് നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ ചെയ്യേണ്ടതാണ്. കുട്ടികള്‍ക്കിടയില്‍ അക്രമവാസന കൂടി വരുന്നു. മാതാപിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വലിയ പങ്കുണ്ട്’, അദ്ദേഹം പറഞ്ഞു.