Kottayam

ഡിജി കേരളം” സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഫീൽഡ് തല പ്രവർത്തങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭയിൽ ഇന്ന്ചെയർമാൻ ഷാജു വി.തുരത്തൻ നിർവഹിച്ചു

Posted on

പാലാ:ഡിജി കേരളം” സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഫീൽഡ് തല പ്രവർത്തങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭയിൽ ഇന്ന്
ചെയർമാൻ ഷാജു വി.തുരത്തൻ നിർവഹിച്ചു.

സമൂഹത്തിലെ എല്ലാ മേഖലയിലും ഉള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങൾ അവരിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കുകയും സർക്കാർ നൽകുന്ന ദൈനംദിന സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും വികസന പദ്ധതികളിൽ പങ്കാളികളായി അതിന്റെ ഫലങ്ങൾ അനുഭവവേദ്യം ആക്കുന്നതിനും ആണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് സ്വാഗത പ്രസംഗത്തിൽ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അറിയിച്ചു.

വൈസ് ചെയർപേഴ്സൺ ലീന സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസികുട്ടിമാത്യു എന്നിവർ ആശംസകൾ അറിയിച്ചു… കൗൺസിലർമാരായ ബിജി ജോജോ, സിജി പ്രസാദ്,സതി ശശികുമാർ, ജോസിൻ ബിനോ, നീന ജോർജ് ചെറുവള്ളിൽ, ആനി ബിജോയ്, ജോസ് ചീരാൻ കുഴി, സി. ഡി എസ് ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ, മുൻ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബിജു പാലുപ്പടവിൽ, ഐ. സി. ഡി. എസ് സൂപ്പർവൈസർ ജ്യോതി എസ് കുമാർ, ആശ അംഗൻവാടി പ്രവർത്തകർ, സിഡിഎസ്, തൊഴിലുറപ്പു പ്രവർത്തകർ, സാമൂഹ്യ സേവന പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, നഗരസഭയുടെ ആർമി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു…… സെപ്റ്റംബർ 30-ന് മുമ്പ് നഗരസഭയിലെ 26 വാർഡുകളിലും സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട് എന്ന് ശ്രീ ഷാജു തുരത്തൻ ഓർമിപ്പിച്ചു. ഓൺലൈൻ സേവനങ്ങൾ വാർഡ് തലത്തിൽ എങ്ങനെ ഫലപ്രദമായി ഉപയോഗപ്രദമാക്കാം എന്നത് സംബന്ധിച്ച വിവിധ ആശയങ്ങൾ സാവിയോ കാവുകാട്ട് പങ്കുവെച്ചു.. തുടർന്ന് നടന്ന ശില്പശാലയിൽ നഗരസഭയുടെ ഡിജിറ്റൽ കോഡിനേറ്റർ ബിജോയ് മണർകാട്ടു, ആർ ജി എസ് എ കോഡിനേറ്റർ അനന്ത ലക്ഷ്മി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു….

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version