ഇങ്ങനെ പോയാൽ മീനച്ചിലാറ്റിലൂടെ ഒഴുകുന്ന വെള്ളത്തിന് പാലാ നഗരസഭ കരം ഒടുക്കേണ്ടി വരുമല്ലോ..?ജോസ് ചീരാങ്കുഴി
പാലാ:ഇങ്ങനെ പോയാൽ മീനച്ചിലാറ്റിലൂടെ ഒഴകി പോകുന്ന വെള്ളത്തിനും പാലാ നഗരസഭ കരം കെട്ടേണ്ടി വരുമല്ലോ.ജോസ് ചീരൻകുഴിയുടെ രോക്ഷം മുഴുവൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥന്മാരോടായിരുന്നു. പാലാ നഗരസഭയ്ക്ക് വാട്ടർ അതോറിറ്റി നൽകിയിരിക്കുന്നത് ചെറിയ ബില്ലല്ല.നാല് കോടി രൂപയുടെ ബില്ലാണ് നൽകിയിരിക്കുന്നത് .അടച്ചില്ലെങ്കില് വെള്ളം കട്ട് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതാണ് കൗൺസിലർ ജോസ് ചീരംകുഴിയെ ചൊടിപ്പിച്ചത്.അര ഇഞ്ച് പൈപ്പിലൂടെ നാല് കോടിയുടെ വെള്ളം തന്നെന്നു പറയുമ്പോൾ ഒരു ശതമാനം സത്യമെങ്കിലും വേണ്ടേ എന്നായി ചീരംകുഴി.താൻ പറഞ്ഞതിന് ഉപോൽബലകമായി ചില കണക്കുകളും ജോസ് അവതരിപ്പിച്ചു.പാലാ നഗരസഭാ നിലവിൽ വന്നിട്ട് 75 വർഷമായി .75 വര്ഷമെന്നു പറഞ്ഞാൽ 900 മാസമാണ്.മുന്നണിയിലെ കക്കൂസിനു അവർ തന്നിരിക്കുന്ന ബില്ല് 45 ലക്ഷം രൂപായാണ് .45 ലക്ഷം ഭാഗം 900 അപ്പോൾ എത്രയാ മാസം 5000 രൂപാ .ഇതെന്തൊരു കണക്കാ .ആൾക്കാരെ വിഡ്ഢിയാക്കുന്ന ഈ ബില്ലിനെ കോടതിയിൽ ചോദ്യം ചെയ്യണം എന്നാണ് ജോസ് ചീരാൻകുഴിക്കു പറയാനുള്ളത് .പ്രതിപക്ഷത്തെ ആണ് ബിജോയിയും;വി സി പ്രിൻസും അതിനോട് യോജിച്ചു.
തെക്കേക്കര മുൻസിപ്പൽ കോംപ്ലക്‌സിൽ സുരക്ഷാ ഇല്ലാത്തതിനാൽ അനാശാസ്യം വരെ നടക്കുന്നുണ്ടെന്നാണ് പറയുന്നത് എന്ന് ചെയർമാൻ പറഞ്ഞപ്പോൾ;അവിടെ ചുറ്റുമതിൽ ഒന്നുമില്ല അനാശ്യാസം നടത്തുന്നവർക്ക് ബുദ്ധിമുട്ടൊന്നുമില്ല എന്ന കുത്ത് വാക്ക് മായാ രാഹുൽ പറഞ്ഞപ്പോൾ ചെയർമാൻ ഉടനെ പറഞ്ഞു അതിനെ കുറിച്ച് ഒരു വാക്ക് തർക്കത്തിന് ഞാൻ ഇല്ല .ഉടനെ തന്നെ മായാ രാഹുൽ ആ വിഷയം വിട്ടു .സ്വസ്ഥാനത്തിരുന്നു.സഭ തുടങ്ങിയപ്പോൾ തന്നെ വി സി പ്രിൻസ് ചെയര്മാന് നന്ദി രേഖപ്പെടുത്തി.നഗരത്തിൽ താഴ്ന്നു കിടന്നിരുന്ന കേബിളുകൾ അടുത്ത കൗൺസിൽ യോഗത്തിനു മുന്പനീക്കം ചെയ്യുമെന്ന് അറിയിച്ചത് ചെയർമാനായിരുന്നു .വാക്ക് പാലിച്ചതിനു ചെയർമാനെ അഭിനന്ദിക്കുന്നു എന്ന് വി സി പ്രിൻസ് പറഞ്ഞു .പറ്റുന്ന കാര്യങ്ങളെ ഞാൻ പറയൂ എന്നായിരുന്നു ചെയർമാൻ ഷാജു ജു വി തുരുത്തന്റെ മറുപടി .