
പാലാ: സിനിമാ സാംസ്കാരിക മേഖലയിലാകെ ലഹരിയെയും ക്രൂരതയേയും പ്രോത്സാഹിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.പാലായിൽ നടന്ന ലഹരി വിരുദ്ധ മഹാസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പിതാവ്.
സിനിമയിൽ ആരെയെങ്കിലും കൊന്നാൽ മാത്രമെ ചിത്രം വിജയിക്കൂ എന്നുള്ളത് തിരുത്തപ്പെടേണ്ട പ്രവണതയാണ് .ഇന്നിറങ്ങുന്ന ചിത്രത്തളിലെല്ലാം കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മയക്ക് മരുന്നിൻ്റെ സ്വാധീനത്തെയാണ് കാണിക്കുന്നത്.
ഇത് യുവാക്കർക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. നമ്മുടെ സ്കൂളുകളിൽ ചൂരൽ വടി ഇല്ലാതായത് വൻ പ്രത്യാഘാതമാണ് വിദ്യാർത്ഥികളിൽ ഉണ്ടാക്കിയിട്ടുള്ളത്. മയക്ക് മരുന്നിൻ്റെ വാഹകരായി സ്കൂൾ കുട്ടികൾ മാറുമ്പോൾ ചൂരൽ വടി തിരിച്ചു കൊണ്ടുവരണമെന്നുള്ള അഭിപ്രായത്തിന് പിന്തുണയേറുകയാണ്.
മദൃ രാസ ലഹരി ഉപയോഗത്തിന് കുട്ടികളെയും കുടുംബ അംഗങ്ങളേയും കൂട്ടി ജാഗ്രതാ സമിതികൾ ഉണ്ടാവേണ്ടതുണ്ട് .മദ്യ വരുമാനത്തെ ആശ്രയിച്ചാണ് സർക്കാർ നിലനിൽക്കുന്നതെന്ന പ്രചാരണം തന്നെ കഴിവ് കേടാണ് തെളിയിക്കുന്നത് .വഖഫ് ബില്ലിൽ മണിക്കൂറുകളോളം ചർച്ച ചെയ്തു. പല ജനപ്രതിനിധികളുടെയും അറിവും അറിവില്ലായ്മയും മനസിലാക്കാൻ സാധിച്ചു.
പാലാ ളാലം സെന്റ് മേരീസ് പഴയ പള്ളി പാരിഷ്ഹാളില്‍ നടന്ന സമ്മേളനത്തില്‍ രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു.
രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ്ബ് വെള്ളമരുതുങ്കല്‍, എസ്.എം.വൈ.എം. ഡയറക്ടര്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജാഗ്രതാ സെല്‍ ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റം, സാബു എബ്രഹാം ആന്റണി മാത്യു, ജോസ് കവിയില്‍, അലക്സ് കെ. എമ്മാനുവേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

