കോട്ടയം: കോട്ട പോയെങ്കിലും പറഞ്ഞ വാക്കിന് കോട്ടമില്ലാതെ കേരളാ കോൺഗ്രസ് (എം) പാലാ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂ പാടവൻ.
പാലാ മണ്ഡലത്തിൽ തോമസ് ചാഴികാടന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ താൻ കേരളാ കോൺഗ്രസ് (എം) പാലാ മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജി വയ്ക്കുമെന്ന് ബിജു പാലൂപ്പടവൻ കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടിരുന്നു. ഒരു സ്വകാര്യ ചടങ്ങിൽ വച്ച് കോട്ടയം മീഡിയയോട് പറഞ്ഞത് വാർത്തയാക്കിയപ്പോഴാണ് മാധ്യമ ലോകം അത് പിൻ തുടർന്നത്.
താൻ രാജി വയ്ക്കുന്നു എന്നത് കൊണ്ട് പാർട്ടി പ്രവർത്തനം നിർത്തുന്നു എന്ന് ആരും കരുതേണ്ടെന്നും അടിയുറച്ച പ്രവർത്തകനായി പാർട്ടി ഏൽപ്പിക്കുന്ന ദൗതൃങ്ങൾ ഏറ്റെടുത്ത് ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തി മുന്നേറുമെന്നും അദ്ദേഹം കോട്ടയം മീഡിയയോട് പ്രതികരിച്ചു. ഇന്നലെ വൈകിട്ടാണ് തൻ്റെ രാജിക്കത്ത് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സിന് കൈമാറിയത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ