Kottayam

ഔഷധ സസ്യ വിപ്ലവത്തിനു തുടക്കം കുറിച്ച് വാകക്കാട് എൽ.പി സ്‌കൂൾ

 

വാകക്കാട് : ലോക പരിസ്ഥിതി ദിനത്തിൽ നൂറ്റിഅൻപതോളം കറ്റാർവാഴകൾ വിതരണം ചെയ്ത് ഔഷധ സസ്യ വിപ്ലവത്തിനൊരുങ്ങി വാകക്കാട് എൽ.പി.സ്‌കൂൾ. ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന ഈ കാലത്ത് ഔഷധ സസ്യങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായാണ് ഔഷധ സസ്യ വിതരണം നടത്തിയത്.

 

പിടിഎ പ്രസിഡന്റ് ജോർജ്കുട്ടി അലക്സ് തൈ വിതരണം ഉദ്ഘാടനം ചെയ്തു. സി. ടെസിൻ ജോർജ് ബോധവത്കരണം നടത്തി. പരിസ്‌ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ നിർമ്മാണവും പ്രദർശനവും നടത്തുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top