പാലാ: 50 വർഷം പിന്നിട്ട പാലാ ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയവും മഹനീയവുമാണെന്ന് ജോസ് കെ മാണി എംപി. 2024-2025 ലെ പുതിയ സർവ്വീസ് പ്രൊജക്റ്റുകളുടെ പ്രവർത്തന
ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-2025 ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം PDG MJF Ln. Dr. ജോർജ്മാത്യൂ നിർവഹിച്ചു. പാലാ ലയൺസ് ക്ലബ്ബിന്റെ ഇയർ പ്ലാനർ മുനിസിപ്പൽ ചെയർപേഴ്സൺ ഷാജു വി തുരുത്തൻ നിർവ്വഹിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് Ln. എ വി ജോണി ഏറത്തു, സെക്രട്ടറിയായി Ln. ജോമോൻ അഗസ്റ്റിൻ കുറ്റിയാങ്കൽ, അഡ്മിനിസ്ട്രേറ്റർ Ln. ജോർജ്കുട്ടി എബ്രഹാം ആനിത്തോട്ടത്തിൽ, ട്രെഷറർ Ln. റെജി എം തോമസ് മുളക്കൽ എന്നിവർ ചുമതലയേറ്റു. Ln. ടോമി മാംകൂട്ടത്തിന്റെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ മൈക്കിൾ തോമസ് പഞ്ഞിക്കുന്നേൽ, Ln. ജോസഫ് സെബാസ്റ്റ്യൻ തോട്ടുങ്കൽ, MJF Ln. എബ്രഹാം പാലക്കുടി,Ln. Adv. Baby സൈമൺ,Ln. ചെറിയാൻ സി കാപ്പൻ എന്നിവർ പ്രസംഗിച്ചു.