പാലാ: പാലായിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്ന് രാത്രിയോടെ വെള്ളം കയറി തുടങ്ങും.കിഴക്കൻ പ്രദേശ ണളിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് പാലായിലും വെള്ളം കയറുന്നത്.
പാലായിലെ ഏറ്റവും താഴ്ന്ന പ്രദേശമായ മൂന്നാനിയിൽ ആദ്യം വെള്ളം കയറി വാഹന ഗതാഗതം തടസപെട്ടിരുന്നു.തുടർന്നാണ് പാലാ കൊട്ടാരമറ്റം സ്റ്റാൻറിലും വെള്ളം കയറുവാൻ തുടങ്ങിയത്.
ഇപ്പോൾ കൊട്ടാരമറ്റത്ത് ഗതാഗത സ്തംഭനം ഇല്ലെങ്കിലും ഏതാനും മണിക്കൂറുകൾ ക്കുള്ളിൽ ഗതാഗതം സ്തംഭിക്കും.
താഴ്ന്ന പ്രദേശമായ മുണ്ടുപാലത്തും വെള്ളം കയറി തുടങ്ങിയിട്ടുണ്ട് .പാത്തിക്കൽ വളവിൽ മീൻപിടുത്തം ഹോബിയാക്കിയവരും ഒത്ത് കൂടിയിട്ടുണ്ട്.പാലാ വൈക്കം റൂട്ടിലെ മണലേൽ പാലത്തിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചിട്ടുണ്ട് .വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരോട് ജാഗ്രതയായിരിക്കുവാൻ പോലീസ് അധികാരികളും ,പാലാ നഗര പിതവ് ഷാജു വി തുരുത്തനും ആവശ്യപ്പെട്ടിട്ടുണ്ട്