Kerala
അപകടങ്ങൾക്ക് കാരണമാവുന്ന അനധികൃത ‘കച്ചവടം ഒഴിപ്പിക്കണം: സാം കൊല്ലപ്പള്ളി

പാലാ: കൊല്ലപ്പള്ളി:കഴിഞ്ഞദിവസം കൊല്ലപ്പള്ളിയിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് പാലാ തൊട്ട് തൊടുപുഴ വരെയുള്ള പാതയോരങ്ങളിലെ
മുഴുവൻ അനധികൃത വഴിയോര കച്ചവടങ്ങളും ഒഴിപ്പിക്കണമെന്ന് കൊല്ലപ്പള്ളി ടൗൺ ക്ലബ്ബ് പ്രസിഡണ്ട് സാം കുമാർ കൊല്ലപ്പള്ളി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ചീഫ് മിനിസ്റ്റർ മിനിസ്റ്റർ പൊതുമരാമത്ത് മന്ത്രി ജില്ലാ കളക്ടർ പാലാ DYSp എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സാം കൊല്ലപ്പള്ളി അഭിപ്രായപ്പെട്ടു .