പാലാ:കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രയിൻ സർവീസ് വാഹനം ഇടിച്ച് മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് (71)മരിച്ചത്. റോഡിൽ തെറിച്ച് വിണയാളുടെ തലയിൽ ചക്രങ്ങൾ കയറിയിറങ്ങി ചിന്നിച്ചിതറിയ നിലയിലാണ്.
ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ തിങ്കൾ രാവിലെ 8.15നാണ് സംഭവം. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് അപകടത്തിൽപ്പെട്ടത്. പാലാ പൊലീസും ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെ അപകടസ്ഥലവും വാഹനത്തിൻ്റെ ടയറുകളും ശുചിയാക്കി ഗതാഗതം പുന:സ്ഥാപിച്ചു.