Kerala
സർജിക്കൽ സ്ട്രൈക്ക് ബൂമറാങ്ങായി ,രാമപുരത്ത് ഷൈനി സന്തോഷിൻ്റെ അയോഗ്യത ഹൈക്കോടതി ശരിവച്ചു
കോട്ടയം: രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത ശരി വെച്ച് ബഹുമാനപെട്ട കേരള ഹൈക്കോടതി. കോൺഗ്രസിൻ്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷ് ആദ്യ ടേം കഴിഞ്ഞ് ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് മാറി കൊടുക്കേണ്ടിയിരുന്ന പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ നാടകീയമായി കേരളാ കോൺഗ്രസ് എമ്മിലേക്ക് കൂറ് മാറുകയായിരുന്നു.
കുറ്മാറിയത് ബോധ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ 6 വർഷം അയോഗ്യത ആക്കിയിരിന്നു. ഇതിനെതിരെ ഷൈനി ഹൈകോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളുകയും, അയോഗ്യത ശരിവയ്ക്കുകയും ചെയ്തു., 6 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് അയോഗ്യത വന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചതിനുശേഷം കേരള കോൺഗ്രസിൽ ചേരുകയായിരുന്നു. ഇതിനെതിരെ യുഡിഎഫ് ഇലക്ഷൻ കമ്മീഷനിൽ പരാതി നൽകി.യുഡിഎഫിന് വേണ്ടി വിൻസൻറ് കുരിശുമൂട്ടിൽ ഹൈക്കോടതിയിൽ ഹാജരായി.
കേരളാ കോൺഗ്രസിൻ്റെ സർജിക്കൽ സ്ട്രൈക്ക് എന്നാണ് അക്കാലത്തെ വാഴ്ത്തുകാർ എഴുതിയിരുന്നതെങ്കിലും ബൂമറാങ്ങ് പോലെ ഇപ്പോൾ തിരിച്ചടി നേരിടുകയായിരുന്നു.