Kerala
കേരള സ്റ്റേറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് ഫ്രണ്ട് (കെ.എസ്.എസ്.ടി.എഫ്.) സംസ്ഥാന സമ്മേളനം ഫെബ്രുവരി 22, 23, 24 തീയതികളിൽ പാലാ സെന്റ് തോമസ് എച്ച്. എസ്. എസ്. ഓഡിറ്റോറിയം (കെ.എം. മാണി നഗറിൽ)
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ യുള്ള ഗവൺമെന്റ് എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ അവകാശങ്ങൾക്കുവേണ്ടി ശക്ത മായി പോരാടുന്ന കേരള സ്റ്റേറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് ഫ്രണ്ട് (കെ.എസ്.എസ്.ടി.എഫ്.)ൻ്റെ 2-ാ സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി 22, 23, 24 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ പാലാ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ (കെ.എം. മാണി നഗർ) നടക്കുന്നു.
22-ാം തീയതി പാലാ കത്തീഡ്രൽ പള്ളിയിലെ കെ.എം. മാണിസാറിന്റെ കബറിടത്തിലെ പുഷ്പാർച്ചനയെ തുടർന്ന് സംഘടന പതാക പാർട്ടി ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് റ്റോബിൻ കെ. അലക്‌സിന് കൈമാറും. തുടർന്ന് സമ്മേളന നഗറിൽ സംസ്ഥാന പ്രസിഡൻ്റ് പതാക ഉയർത്തുന്നതോടെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുട ക്കമാകും.
23-ാം തീയതി സംസ്ഥാ പ്രതിനിധി സമ്മേളനവും സംഘടനാ ചർച്ചയും പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻന്റ് റ്റോബിൻ കെ അലക്സ് അദ്ധ്യക്ഷത വഹിക്കും. സംഘടനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി റ്റോമി കെ. തോമസ്, സംസ്ഥാന കോ-ഓർഡിനേറ്റർ പി. രാധാകൃഷ്‌ണക്കുറുപ്പ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജുകുട്ടി ജേക്കബ്, സീനിയർ വൈസ് പ്രസിഡൻ്റ് പോരുവഴി ബാലചന്ദ്രൻ, സംസ്ഥാന ട്രഷ റർ കെ.ജെ. മെജോ മാസ്റ്റർ, സീനിയർ സെക്രട്ടറി റോയി മുരിക്കോലി, സംസ്ഥാന വൈസ് പ്രസി ഡന്റുമാരായ സാജൻ അലക്‌സ്, സിബിച്ചൻ തോമസ്, റെനി രാജ്, രാജേഷ് മാത്യു, സംസ്ഥാന സെക്ര ട്ടറിമാരായ ഡോ. നോയൽ മാത്യൂസ്, ബിജു ജേക്കബ്, ജെയിംസ് കോശി, ബോസ്മോൻ ജോസഫ്, ജീറ്റോ ലൂയീസ്, ഷാനി ജോൺ, മിനി എം. മാത്യു എന്നിവർ നേതൃത്വം നൽകും.
24-ാം തീയതി ശനിയാഴ്‌ച 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരളാ കോൺഗ്രസ് (എം) ചെയർമാൻ ശ്രീ. ജോസ് കെ മാണി എം.പി. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റ്റോബിൻ കെ. അലക്സ് അദ്ധ്യക്ഷത വഹിക്കും. ശ്രീ തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാ ഷണം നടത്തും. യാത്രയയപ്പ് സമ്മേളനം ബഹു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പുരസ്‌കാര വിതരണം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവ്വഹി ക്കും. ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ശ്രീ. ജോബ് മൈക്കിൾ എം.എൽ.എ., ശ്രീ. പ്രമോദ് നാരായണൻ എം.എൽ.എ, ശ്രീ. സ്റ്റീഫൻ ജോർജ്ജ് എക്സ് എം.എൽ.എ, കേരളാ കോൺഗ്രസ് (എം) ട്രഷറർ എൻ എം. രാജു, അഡ്വ. ജോസ് ടോം, ശ്രീ. ബേബി ഉഴുത്തുവാൽ, ശ്രീ. സണ്ണി തെക്കേടം, പ്രൊഫ. ലോപ്പസ് മാത്യു, ശ്രീ ടോമി കെ തോമസ്, ശ്രീ. സിറിയക് ചാഴികാടൻ, ശ്രീമതി പെണ്ണമ്മ തോമസ്, ശ്രീ. റെജി കുന്നംകോട്ട്, ശ്രീ. ജോസ് പുത്തൻകാല, ശ്രീ ബ്രൈറ്റ് വട്ടനി
രപ്പേൽ എന്നിവർ ആശംസകളർപ്പിക്കും. സമ്മേളനത്തിൽ വച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജുകുട്ടി ജേക്കബ്, സംസ്ഥാന വനിതാസെൽ കൺവീനറും സംസ്ഥാന അവാർഡ് ജേതാവു മായ മിനി എം. ജേക്കബ്, സംസ്ഥാന സെക്രട്ടറി ജീറ്റോ ലൂയീസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജോയി ജോസഫ്, ബിനോയി നരിതൂക്കിൽ എന്നിവരെ ആദരിക്കും.
സംസ്ഥാന സ്‌കൂൾ മേളകളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച അദ്ധ്യാപകരെയും സംസ്ഥാന മേളകൾക്ക് നേതൃത്വം നൽകിയ അദ്ധ്യാപകരെയും ആദരിക്കും.
ഉച്ചയ്ക്ക് ശേഷം അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
മീഡിയാ സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ടോബിൻ കെ അലക്സ് ,ആൻ്റണി ജോർജ് ,ജോബി കളത്തറ ,ജോർജ്കുട്ടി ജേക്കബ്ബ് ,മാർഷൽ മാത്യു എന്നിവർ പങ്കെടുത്തു