Kerala
അരവിന്ദ് കെജ്രിവാളിനെ ജയിലിലടച്ചത് ഇന്ത്യയിൽ വരാനിരിക്കുന്ന ദുരന്തത്തിൻ്റെ നാന്ദി: മാണി സി കാപ്പൻ എം.എൽ.എ
പാലാ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ഇന്ത്യയിൽ വരാനിരിക്കുന്ന ദുരന്തത്തിൻ്റെ നാന്ദിയാണെന്ന് മാണി സി കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു. മീനച്ചിൽ മണ്ഡലം യു.ഡി.എഫ് കൺവൻഷൻ വിളക്കും മരുത് ഈറ്റത്തോട്ട് മരിയ ആർക്കേഡ് സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.
കഴിഞ്ഞ പാലാ നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണി ആറായിരം വോട്ടുകൾക്ക് വിജയിക്കുമെന്നായിരുന്നു എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ എന്നാൽ ജനം എനിക്ക് പതിനയ്യായിരം ഭൂരിപക്ഷം നൽകി. ഇത്തവണ എൽ.ഡി.എഫ് വിജയിക്കുമെന്ന് ഇടത് ബുദ്ധിജീവികൾ കണക്കുകൾ മെനയുമ്പോൾ അവരുടെ കണക്ക് കൂട്ടലുകൾ അപ്പൂപ്പൻ താടി പോലെ പറ പറക്കുമെന്ന് കാപ്പൻ പറഞ്ഞു.തൃക്കാക്കരയിലും ,പുതുപ്പള്ളിയിലും ജനം മുന്നറിയിപ്പ് നൽകിയിട്ടും ജനദ്രോഹം തുടരുന്ന ഈ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താവും ഈ തെരെഞ്ഞെടുപ്പെന്ന് മാണി സി കാപ്പൻ കുട്ടി ചേർത്തു .
കൺവൻഷനിൽ യു ഡി എഫ് മണ്ഡലം ചെയർമാൻ രാജൻ കൊല്ലപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.മറ്റത്തിൽ വക്കച്ചൻ(മുൻ എം പി) , കെ.സി നായർ , ജോസ് മോൻ മുണ്ടയ്ക്കൽ(ജില്ലാ പഞ്ചായത്തംഗം) ,ഷിബു പൂവേലി ,എൻ സുരേഷ് ,സതീഷ് ചൊള്ളാനി , കെ.സി കുഞ്ഞുമോൻ ,ജേക്കബ്ബ് പാംമ്പ്ളാനി, ബേബി ഈറ്റത്തോട്ട്.ബോബി ഇടപ്പാടി ; ഡയസ് കോക്കാട്ട് എന്നിവർ പ്രസംഗിച്ചു