Kerala

പാലാ രൂപതയുടെ പ്ളാറ്റിനം ജൂബിലിയുടെ നിറവിൽ സീറോ മലബാർ സഭ അസംബ്ളിക്കായി പാലാ ഒരുങ്ങി

പാലാ:  സീറോമലബാർ സഭ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ ഒരുക്കങ്ങൾ പൂർത്തി യായതായി അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ പിതാവും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണ് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിക്ക് ആതിഥ്യമരുളുന്നതെന്നത് പാലാ രൂപതയ്ക്ക് ഇരട്ടി സന്തോഷമാണ് സമ്മാനിച്ചിട്ടുള്ളത്. ഭാരതകത്തോലിക്കാസഭയിലെ മെത്രാന്മാരുടെ (സിബിസിഐ) ഒന്നാകെയുള്ള സമ്മേളനം കുറ്റമറ്റവിധം നടത്തിയ പാലാ രൂപതയ്ക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തമാണ് ആഗോള സീറോമലബാർ സഭയുടെ അസംബ്ലിക്ക് വേദി ഒരുക്കുക എന്നത്. ഇതിനോടകം വിപുലമായ ഒരുക്കങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്.

ആഗസ്റ്റ് 22ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് 25ന് ഉച്ചകഴിഞ്ഞ് ഒരുമണിക്ക് സമാപിക്കുന്ന അസംബ്ലിയുടെ പ്രധാനവേദി അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെൻ്റ് തോമസ് കോളജ് ക്യാമ്പസ്സുമാണ്. 80 വയസിൽ താഴെ പ്രായമുള്ള 50 ബിഷപ്പുമാരും 34 മുഖ്യവികാരി ജനറാൾമാരും 74 വൈദികപ്രതിനിധികളും 146 അല്‌മായരും 37 സമർപ്പിത സഹോദരിമാരും 7 ബ്രദേഴ്‌സുമടക്കം പ്രാതിനിധ്യസ്വഭാവത്തോടെ അസംബ്ലിയിൽ പങ്കെടുക്കുന്ന 348 അംഗങ്ങൾക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അസംബ്ലിയ്ക്ക് ആതിഥ്യമരുളുന്ന പാലായിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചാണ് ഒരുക്കങ്ങൾ നടത്തുന്നത്. മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ചാൻസലർ റവ.ഡോ ജോസഫ് കുറ്റിയാങ്കൽ, പ്രൊക്യുറേറ്റർ റവ.ഡോ. ജോസഫ് മുത്തനാട്ട്, റവ. ഫാ. ജോസ് തറപ്പേൽ, റവ. ഫാ. ജെയിംസ് പനച്ചിക്കൽ കരോട്ട്, റവ. ഫാ. തോമസ് മണ്ണൂർ, റവ. ഫാ. മാത്യു പുല്ലുകാലായിൽ തുടങ്ങിയവർ രൂപത നേരിട്ട് നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികളുടെ കൺവീനർമാരാണ്. ചർച്ചകൾക്ക് അടിസ്ഥാനമായ രേഖയുമായി ബന്ധപ്പെട്ട കമ്മിറ്റികൾ കാക്കനാട് കൂരിയായിൽ നിന്നും ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. രൂപതാ പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ.കെ.കെ ജോസ്, സെക്രട്ടറി സിജു സെബാസ്റ്റ്യൻ എന്നിവർ പൊതുവിൽ നേതൃത്വം നൽകുന്നു.

പ്രോഗ്രാം, രജിസ്ട്രേഷൻ, റിസപ്ഷൻ, അക്കോമഡേഷൻ, ട്രാൻസ്പോർട്ടേഷൻ, ഫുഡ്, ലിറ്റർജി, കൾച്ചറൽ പ്രോഗ്രാം, മീഡിയ, സ്റ്റേജ്, ഡോക്കുമെൻ്റെഷൻ ആന്റ് ഡ്രാഫ്റ്റിംഗ് എന്നിങ്ങനെയാണ് വിവിധ കമ്മിറ്റികൾ പ്രവർത്തനം നടത്തുന്നത്. അസംബ്ലിയുടെ ഭാഗമായുള്ള വിശുദ്ധ കുർബാന, മറ്റ് പ്രാർത്ഥനകൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക ഗായകസംഘവും ക്രമീകരിച്ചിട്ടുണ്ട്. മാർത്തോമ്മാ നസ്രാണി പാരമ്പര്യങ്ങളോട് ചേർന്ന് നിൽക്കുന്ന കലാപരിപാടികളുടെ അവതരണത്തിനുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു.

അസംബ്ലിക്കെത്തുന്നവരുടെ വാഹനപാർക്കിംഗിന് സെൻ്റ് തോമസ് കോളജ് മൈതാനം ഒരുക്കിക്കഴിഞ്ഞു. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികളെന്ന നിലയിൽ പ്രാർത്ഥനകളടക്കം വിവിധ ഭാഷകളിൽ ഒരുക്കിയിട്ടുണ്ട്. ക്രമീകരണങ്ങൾ ഇതിനോടകം പലതവണ 68850 ചേർന്ന് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

ആദ്യദിനമായ ആഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ അസംബ്ലി അംഗങ്ങൾ എത്തിച്ചേരും. ആരാധന, ജപമാല എന്നിവയോടെയാണ് കാര്യപരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് ആഘോഷമായ റംശാ, അസംബ്ലി ആന്തം.

അസംബ്ലിയുടെ ക്രമം സംബന്ധിച്ച് കമ്മിറ്റി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്കലും മുൻ അസംബ്ലിയുടെ റിപ്പോർട്ടിംഗ് സിനഡ് സെക്രട്ടറി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവും ഗ്രൂപ്പ്ചർച്ചയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അസംബ്ലി കൺവീനർ മാർ പോളി കണ്ണൂക്കാടൻ പിതാവും നൽകും. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആമുഖപ്രഭാഷണം നടത്തും.

രണ്ടാംദിനമായ ആഗസ്റ്റ് 23ന് രാവിലെ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. ഒൻപത് മണിക്ക് ഉദ്ഘാടനസമ്മേളനം. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ അപ്പോസ്തോലിക്ക് ന്യൂൺഷോ ആർച്ച്ബിഷപ്പ് ലിയോപോൾദോ ജിറെല്ലി ഉദ്ഘാടനം നിർവഹിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും.

സീറോമലബാർസഭയിലെ വിശ്വാസപരിശീലന നവീകരണം എന്ന വിഷയത്തിൽ സെബാസ്റ്റ്യൻ ചാലക്കൽ, തോമസ് മേൽവെട്ടത്ത്, അനിയൻകുഞ്ഞ്, ഫാ. മാത്യു വാഴയിൽ എന്നിവർ പ്രബന്ധാവതരണം നടത്തും. സീറോമലബാർ സഭയുടെ മുൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കുള്ള ആദരവ് സമർപ്പിക്കും. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആശംസകളർപ്പിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മറുപടി പ്രസംഗം നടത്തും. സുവിശേഷപ്രഘോഷണത്തിൽ അത്മായരുടെ സജീവ പങ്കാളിത്തം എന്ന വിഷയത്തിൽ പ്രഫ.കെ.എം ഫ്രാൻസിസ്, റവ.ഡോ. സിബിച്ചൻ ഒറ്റപ്പുരയ്ക്കൽ, ഫാ. ജോമോൻ അയ്യങ്കനാൽ എംഎസ്‌ടി, ഡോ.കൊച്ചുറാണി ജോസഫ് എന്നിവർ പ്രബന്ധാവതരണം നടത്തും.

മൂന്നാംദിനമായ ആഗസ്റ്റ് 24ന് സീറോമലബാർ സമൂഹത്തിൻ്റെ ശക്തീകരണം എന്നവിഷയത്തിൽ സിസ്റ്റർ അഡ്വ. ജോസിയ എസ്.ഡി, ഫാ. ടോം ഓലിക്കരോട്ട്, ഡോ. എഫ്. മേരി റെജീന, ഡോ, ചാക്കോ കലാംപറമ്പിൽ എന്നിവർ പ്രബന്ധാവതരണം നടത്തും. 6.30ന് അസംബ്ലിയുടെ അന്തിമപ്രസ്‌താവന പുറപ്പെടുവിക്കും.

സമാപനദിവസമായ 25ന് രാവിലെ ഒൻപതിന് സമാപന സമ്മേളനം. സീറോമല സഭയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ഞ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. എംപിമാർ, എംഎൽഎ എന്നിവർ പങ്കെടുക്കും. 10.50ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന കാർമികത്വത്തിൽ വിശുദ്ധ കുർബാന.

മലങ്കര ഓർത്തഡോക്‌സ് സിറിയൻസഭ തലവൻ മാർത്തോമ്മാ മാത്യൂസ് ത്രിദീയ സിബിസിഐ പ്രസിഡന്റ്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴം കെആർഎൽസിബിസി പ്രസിഡൻറും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗ ചക്കാലയ്ക്കൽ എന്നിവർ വിവിധ ദിവസങ്ങളിൽ അനുഗ്രഹപ്രഭാഷണം നടത്തും.

ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ (കൺവീനർ, മേജർ ആർക്കിഎപ്പി‌സ്കോപ്പൽ അസംബ്ലി കമ്മറ്റി) ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാദ്ധ്യക്ഷൻ) വെരി റവ. ഫാ. ജോസഫ് തടത്തിൽ (കോർഡിനേറ്റർ, മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി കമ്മ റവ. ഫാ. ജോജി കല്ലിങ്ങൽ (സെക്രട്ടറി, മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി കമ്മറ്റി) റവ. ഫാ. ജെയിംസ് പനച്ചിക്കൽ കരോട്ട് (കൺവീനർ & കോർഡിനേറ്റർ, മീഡിയ കമ്മീഷൻ പാലാ) റവ. ഫാ. ആന്റണി വടക്കേകര വി.സി. (പി.ആർ.ഒ, & സെക്രട്ടറി, മാധ്യമകമ്മീഷൻ) റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ (പാലാ രൂപത ചാൻസിലർ) ശ്രീ. സിജു സെബാസ്റ്റ്യൻ കൈമനാൽ (കമ്മിറ്റി മെമ്പർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top