
പാലാ: പാലായിൽ ലഹരിക്കെതിരെ ഗദയടിയുമായി മദ്യ വിരുദ്ധ സമിതി രംഗത്ത്.പാലാ നഗരസഭയിലെ 26 വാർഡുകളിലും ഗദയുമായി ലഹരി വിരുദ്ധ സന്ദേശ യാത്ര ഇവർ നടത്തുകയും ചെയ്യും.
പാലാ ബിഷപ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു.
ധീരതയുടെ താക്കോലിട്ട് രാസല ലഹരിയെ പൂട്ടണമെന്ന് ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു.കുട്ടികളിലൂടെയാണ് മയക്ക് മരുന്ന് മാഫിയ പ്രവർത്തിക്കുന്നത്. അതു കൊണ്ട് തന്നെ കുട്ടികളിൽ നമ്മുടെ ആൾക്കാർ ഉണ്ടാവണം. ഒരു കുട്ടിയേയും മാനസീകമായി പോലും വിഷമിപ്പിക്കാതെ കരുതലോടെ മുന്നേറണമെന്നും ബിഷപ്പ് കൂട്ടി ചേർത്തു
ജാഥാ ക്യാപ്ടൻ പ്രസാദ് കുരുവിള ഫാദർ ജേക്കബ് വെള്ളമരുതുങ്കലിന് ഗദ നൽകി ജാഥ സന്ദേശം വിവരിച്ചു .
പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ , കൗൺസിലർമാരായ ,ബൈജു കൊല്ലമ്പറമ്പിൽ ,സാവിയോ കാവുകാട്ട് ,ജിമ്മി ജോസഫ് ,ബിജി ജോ ജോ ,ലീനാ സണ്ണി , ജോസിൻ ബിനോ ,വി.സി പ്രിൻസ് , ഷീബാ ജിയോ ,സിജി ടോണി ,ലിസിക്കുട്ടി മാത്യു ,ആനി ബിജോയി , നീനാ ചെറുവള്ളി, സാബു ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു

