Kottayam

മീനച്ചിൽ നദീ സംരക്ഷണ സമിതി പ്രവർത്തകനെ മണൽ മാഫിയയുടെ ആളുകൾ ഭരണങ്ങാനം ടൗണിൽ വച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ സമിതി പ്രതിഷേധിച്ചു

Posted on

മീനച്ചിൽ നദീ സംരക്ഷണ സമിതി പ്രവർത്തകനെ മണൽ മാഫിയയുടെ ആളുകൾ ഭരണങ്ങാനം ടൗണിൽ വച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ സമിതി പ്രതിഷേധിച്ചു. പ്രതിഷേധ യോഗത്തിൽ പരിസ്ഥിതി – സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.

 

കുറെയെങ്കിലും മണൽ അവശേഷിച്ചിട്ടുള്ള ഇടങ്ങളിലും ചെക്ക് ഡാമുകളിലും മാത്രമാണ് വേനൽക്കാലത്ത് പുഴയിൽ വെള്ളമുള്ളത്. മണലുള്ളിടത്തെല്ലാം മണൽ കൊള്ളയും നടക്കുന്നു. അവശേഷിക്കുന്ന മണൽ കൂടി വാരിതീർത്താൽ പുഴയുടെ സ്വാഭാവിക സംഭരണശേഷി പൂർണ്ണമായും ഇല്ലാതാകും. മൂന്നു മീറ്റർ ഉയരത്തിൽ എങ്കിലും പുഴയിൽ മണലിന്റെ തുടർച്ച വീണ്ടെടുക്കുക മാത്രമാണ് പുഴയുടെ ജലസംഭരണ ശേഷി വീണ്ടെടുക്കാനുള്ള ആദ്യത്തെ മാർഗം എന്ന ബോധ്യത്തിൽ നിന്നുകൊണ്ടാണ് മണലില്ലെങ്കിൽ പുഴയിൽ വെള്ളവുമില്ല എന്ന് സമിതി നിലപാടെടുക്കുന്നത്.

 

നദീസംരക്ഷണസമിതി പ്രവർത്തകർ ആക്രമിക്കപ്പെടുന്നത് ഇപ്പോഴും തുടരുകയാണ്. ഏപ്രിൽ 13ന് നടന്നത് ഏറ്റവും ഒടുവിലത്തെ സംഭവം മാത്രമാണ്. മണൽ വാരരുത് എന്ന നിലപാടെടുത്ത സമിതി പ്രവർത്തകനെ നഗരത്തിൽ വച്ചുതന്നെ പരസ്യമായി ആക്രമിക്കാൻ മണൽ കൊള്ളക്കാർക്ക് ധൈര്യം വന്നത് സർക്കാർ ഇക്കാര്യത്തിൽ നിഷ്ക്രിയമായതുകൊണ്ടാണ്. രാവും പകലും തുടർച്ചയായി മണൽമാരിൽ നടക്കുന്ന കടവുകളിൽ പോലും ഒരു നടപടിയും ഉണ്ടാകുന്നില്ല.

 

മണൽ വാരി മാറ്റുന്നതാണ് നദീസംരക്ഷണ പ്രവർത്തനം എന്ന് ആരൊക്കെയോ പ്രചരിപ്പിച്ച് കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ്. മീനച്ചിൽ നദി സംരക്ഷണ സമിതി പ്രവർത്തകർ ആക്രമിക്കപ്പെടുന്ന അവസ്ഥ മാറ്റാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. സന്നദ്ധ സേവനം ചെയ്യുന്ന പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അക്രമികൾക്ക് കൂട്ടുനിൽക്കുന്നത് തെറ്റാണ്. നിഷ്ക്രിയത്വമല്ല, നടപടികളാണ് അധികാരികളിൽ നിന്ന് ഉണ്ടാവേണ്ടത്.. മീനച്ചിൽ നദി സംരക്ഷണ സമിതി പതിറ്റാണ്ടുകളായി തുടരുന്ന പ്രവർത്തനം അക്രമം കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെ ശ്രമിക്കുന്നവർക്കെതിരെ നിയമവും നിയമനിർവഹണ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 

പ്രസിഡൻ്റ് ഡോ. എസ്. രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എബി ഇമ്മാനുവൽ, ഫ്രാൻസിസ് മാത്യു,ഒ.ഡി. കുര്യാക്കോസ്, കെ. എം. സുലൈമാൻ, ബിനു പെരുമന, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version