പാലാ . നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 5 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കുറവിലങ്ങാട് സ്വദേശികളായ അൻസമ്മ ജോസഫ് (60), സാലിയമ്മ സെബാസ്റ്റ്യൻ ( 62), സാന്റി ജോസഫ് ( 65), ജോസി സെബാസ്റ്റ്യൻ ( 27), അരുൺ (27) എന്നിവർക്കാണ് പരുക്കേറ്റത്.
പുലർച്ചെ 2 മണിയോടെ പൊൻകുന്നം – പാലാ റൂട്ടിൽ പൈകയ്ക്ക് സമീപമായിരുന്നു അപകടം.കുമളിയിൽ പോയി തിരികെ കുറവിലങ്ങാടിനു മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.