Kottayam

നാൻ ഓട്ടോ ക്കാരൻ ഓട്ടോക്കാരൻ ,നാലും തെരിഞ്ച കൂട്ടുകാരൻ ,നല്ലവങ്ക കൂട്ടുകാരൻ പാലാക്കാരോട്നന്ദി പറയാൻ ഓട്ടോക്കാരൻ വരുന്നു 14 ന്

Posted on

പാലാ:- നിയുക്ത എം.പി. ഫ്രാൻസിസ് ജോർജ് വോട്ടർമാരെ നേരിൽക്കണ്ട് നന്ദി പ്രകാശിപ്പിക്കാനായി വെള്ളിയാഴ്ച (14.6 2024) നിയോജക മണ്ഡലത്തിൽ പര്യടനം നടത്തുന്നു.

രാവിലെ 7.30 ന് എലിക്കുളം പഞ്ചായത്തിലെ മല്ലികശ്ശേരിയിൽ നിന്നാരംഭിക്കുന്ന പര്യടന പരിപാടി മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി, കരൂർ ,ഭരണങ്ങാനം, തലപ്പുലം, തലനാട്, മൂന്നിലവ്, മേലുകാവ്, കടനാട് എന്നീ മണ്ഡലങ്ങളിലെ സ്വീകരണത്തിനു ശേഷം രാമപുരത്ത് സമാപിക്കും. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും നടക്കുന്ന സ്വീകരണയോഗങ്ങളിൽ ഘടകക്ഷി നേതാക്കൾ സംസാരിക്കും.

ഇതു സംബന്ധിച്ച് നടന്ന ആലോചനായോഗം കെ.പി.സി.സി മെമ്പർ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, കൺവീനർ ജോർജ് പുളിങ്കാട്, എ.കെ ചന്ദ്രമോഹൻ, ബിജു പുന്നത്താനം, തോമസ് ഉഴുന്നാലിൽ, എൻ. സുരേഷ് , കുര്യാക്കോസ് പടവൻ, ജോയി സ്കറിയ, സന്തോഷ് കാവുകാട്ട്, ആർ. സജീവ്, മൈക്കിൾ പുല്ലുമാക്കൽ, സന്തോഷ് മണർകാട്, ഷിബു പൂവേലിൽ, ജോസി പൊയ്കയിൽ ജയിംസ് തെക്കേൽ, ആർ. പ്രേംജി, രാജൻ കൊല്ലംപറമ്പിൽ, ബാബു മുകാല, ചൈത്രം ശ്രീകുമാർ, വി.സി പ്രിൻസ്, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, ഷോജി ഗോപി, ബിന്നി ചോക്കാട്ട്, മത്തച്ചൻ അരീപ്പറമ്പിൽ, ജയിംസ് ജീരകത്തിൽ, തോമസ് പാലക്കുടി, നിതിൻ വടക്കൻ, റോബി ഊടുപുഴ, സാബു ഔസേപ്പു പറമ്പിൽ, എബിൻ വാട്ടപ്പള്ളി, റോയി നാടുകാണി ,റിജൊ ഒരപ്പൂഴിക്കൽ, ഗോപാലകൃഷ്ണൻ നായർ, ജിമ്മി വാഴം പ്ലാക്കൽ, പയസ് ചൊവ്വാറ്റുകുന്നേൽ, ജോസ് കുഴി കുളം, സണ്ണി കാര്യപ്പുറം, റ്റി.ജെ ബഞ്ചമിൻ, എ.സി സൈമൺ, കെ.ജെ ദേവസ്യ , ജോഷി വട്ടക്കുന്നേൽ, തോമസ്കുട്ടി നെച്ചിക്കാട്ട്, സജി ഓലിക്കര , പ്രശാന്ത് വള്ളിച്ചിറ, ജോസ് വടക്കേക്കര, മാത്യു കണ്ടത്തിപ്പറമ്പിൽ, റെജികുമാർ കെ. എൻ, ടോം നല്ലനിരപ്പേൽ, കുര്യച്ചൻ വാഴയിൽ, മാത്തുക്കുട്ടി മൂഴയിൽ , തോമസ് എം. റ്റി, ജോബി നമ്പുടാകം,റെജി മിറ്റത്താനി, നിബിൻ റ്റി. ജോസ്, ബെന്നി താന്നിയിൽ,, സിബി അഗസ്റ്റിൻ, ഡയസ് കെ. സെബാസ്റ്റ്യൻ ,പി.സി ജയിംസ്, ബോബി ജോർജ്, മനു മാത്യു, , ജ്യോതി ലക്ഷ്മി, ഷൈല ബാബു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version