Kerala
ഷാജു തുരുത്തൻ്റെ ആദ്യ കൗൺസിൽ യോഗം സംഘർഷത്തിലേക്ക്;പ്രതിപക്ഷം നടുത്തളത്തിൽ കസേരയിട്ടിരുന്നു
പാലായിലെ പുതിയ ചെയർമാൻ അധികാരമേറ്റെടുത്ത് ആദ്യ കൗൺസിൽ യോഗം സംഘർഷത്തിലേക്ക്.പ്രതി പക്ഷത്തിൻ്റെ സ്ഥാനങ്ങളിൽ പൊടുന്നനവെ ഭരണപക്ഷം കൈയ്യടക്കിയത് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയായിരുന്നു.സഭ തുടങ്ങുന്നതിനു മുൻപേ ഭരണ പക്ഷത്തെ കേരളാ കോൺഗ്രസ് സിപിഎം ;സിപിഐ അംഗങ്ങൾ പ്രതിപക്ഷം ഇരിക്കാറുള്ള ഇരിപ്പിടങ്ങളിൽ ചെന്നിരുന്നു.എന്നാൽ അവിടേയ്ക്കു കടന്നു വന്ന സിജി ടോണിയും ;മായാ രാഹുലും ഇത് കണ്ട് ഇറങ്ങി പോയി.പുറത്ത് നിന്ന മാധ്യമ പ്രവർത്തകരോട് പരാതി പറഞ്ഞു ഇത് ജനാധിപത്യ ധ്വംസനമാണെന്നാണ് ഇരുവരും പറഞ്ഞത് .
തുടർന്ന് ഷാജു തുരുത്തൻ വന്നു ഡയസിലിരുന്നപ്പോൾ പ്രതിപക്ഷത്തെ ജിമ്മി ജോസഫ് വന്നു ക്ലർക്കിനെ കസേരയിലിരുന്നു.എവിടെ ആയാലും ഇരുന്നാൽ മതിയല്ലോ എന്ന് സ്വയം സമാധാനിക്കുന്നുണ്ടായിരുന്നു.തുടർന്ന് കസേരകൾ എടുത്തിട്ട് ബാക്കിയുള്ള എട്ട് പേരും സഭയുടെ നടുത്തളത്തിലിരുന്നു പ്രതിഷേധിച്ചു..എന്നാൽ സഭ നിയന്ത്രിച്ച ഷാജു തുരുത്തൻ അനുനയത്തിൽ കൂടി . എല്ലാ അംഗങ്ങളും എവിടെ ഇരുന്നാലും തുല്യ പ്രാധാന്യമാണുള്ളതെന്ന് റൂളിംഗ് നൽകി.
തുടർന്ന് ബഡ്‌ജറ്റിലൂടെ പാലയ്ക്കു തണലേകിയ സർക്കാരിന് നന്ദി പ്രമേയം അവതരിപ്പിച്ചപ്പോൾ.പ്രതിപക്ഷത്തെ വി സി പ്രിൻസ് ബൈജു കൊല്ലമ്പറമ്പന്റെ വാർഡിൽ റോഡിനു എം എൽ എ മാണി സി കാപ്പൻ തുക അനുവദിച്ചതിൽ എം എൽ എ യ്ക്ക് നന്ദി അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ മെമ്പര്മാരെല്ലാം കൈയ്യടിച്ചു .ജനകീയ ആസൂത്രണം വാര്‍ഷിക പദ്ധതികള്‍ക്കുള്ള അംഗീകാരത്തിന് വേണ്ടിയാണ് ഇന്ന് യോഗം ചേര്‍ന്നത്. . ഇടതുമുന്നണിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഈ കസേര മാറ്റത്തിന് പിന്നില്‍ എന്ന് യുഡിഎഫ് ആരോപിച്ചു.
ഇരുവശങ്ങളിലുമായി പ്രതിപക്ഷവും ഭരണപക്ഷവും ഇരിക്കുന്ന സാധാരണ ഇരിപ്പിടക്രമം അട്ടിമറിച്ച് മൂന്നു ഗ്രൂപ്പ് ആയിട്ടാണ് ഭരണപക്ഷം കൗണ്‍സില്‍ ഹാളില്‍ നിലയുറപ്പിച്ചത്.സിപിഎം ലെ ജോസിൻ ബിനോ ;ബിന്ദു മനു ; എന്നിവർ ഒരു ഭാഗത്തും;സിപിഎം ലെ തന്നെ ബിനുവും ;ഷീബാ ടീച്ചറും പഴയ സ്ഥാനത്തും;ആന്റോ പടിഞ്ഞാറേക്കര;സാവിയോ കാവുകാട്ട് ;തോമസ് പീറ്റർ എന്നിവർ മറ്റൊരു ഭാഗത്തായിട്ടുമാണ് ഇരുന്നിരുന്നത്. ഇത് ഭരണമുന്നണിയിലെ അനൈക്യത്തിന്റെ വ്യക്തമായ പ്രതിഫലനം ആണെന്ന് യുഡിഎഫ് അംഗങ്ങളായ ജിമ്മി ജോസഫ് ;സതീഷ് ചൊള്ളാനി;വി സി പ്രിൻസ്;ആനി ബിജോയി എന്നിവർ ചൂണ്ടിക്കാട്ടി.
പദ്ധതിവിഹിതം കൗണ്‍സിലര്‍മാര്‍ക്ക് വീതംവച്ചതില്‍ അപാകതയുണ്ടെന്ന് നേരത്തെ യുഡിഎഫ് ആരോപണമുയര്‍ത്തിയിരുന്നു. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് ഫണ്ട് വിഹിതം നല്കിയതില്‍ തിരിച്ചുവ്യത്യാസം ഉണ്ടോയെന്ന ചോദ്യത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും;എന്നാലും അതൊക്കെ പരിഹരിക്കും എന്നായിരുന്നു ചെയര്‍മാന്റെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ഭരണപക്ഷം അധികാരത്തിലേറിയ ശേഷമുള്ള മൂന്നുവര്‍ഷങ്ങളിലും പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സിലര്‍മാരായ 9 വാര്‍ഡുകളിലും കുറഞ്ഞ തുകയാണ് വാര്‍ഡ് ഫണ്ട് ആയി അനുവദിക്കുന്നത്. ഇത് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലെ ജനങ്ങളോടുള്ള അനീതിയും അവഗണനയുമാണെന്ന് പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി;ജിമ്മി ജോസഫ് ;വി സി പ്രിൻസ്;ആനി ബിജോയി സിജി ടോണി;ജോസ് എഡേട്ട് ;മായ രാഹുൽ; എന്നിവർ ചൂണ്ടിക്കാട്ടി.
സഭ തന്മയത്തമായി നിയന്ത്രിച്ച ഷാജു തുരുത്തേൽ സഭ പിരിഞ്ഞ ശേഷം പഴയ സ്ഥാനങ്ങളിലിരുന്ന ബിനു പുളിക്കക്കണ്ടത്തിന്റെയും;ഷീബ ജിയോയുടെയും അടുത്ത് ചെന്ന് അവർക്കു പറയാനുള്ളത് കേൾക്കുകയും പരിഹരിക്കാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.അവർ രണ്ടു പേരുടെയും വാർഡുകൾക്കു പദ്ധതി വിഹിതത്തിൽ കുറവുണ്ടായതായി പരാതിയുണ്ടായിരുന്നു.