പാലാ: പാലാ നഗരസഭയിൽ കുറെ നാളായി കത്തി നിന്ന എയർപോഡ് വിവാദത്തിലെ പ്രതിയെന്ന് സൂചിപ്പിക്കുന്ന കൗൺസിലറെ ജോസ് ചീരാങ്കുഴി വെളിപ്പെടുത്തി.
ശക്തമായ വാദപ്രതിവാദത്തിനൊടുവിൽ സഭയുടെ അനുമതിയോടെ ജോസ് അത് വെളിപ്പെടുത്തി. ബിനു പുളിക്കക്കണ്ടത്തിൻ്റെ ഭവനത്തിൻ്റെ ലൊക്കേഷനാണ് കാണിച്ചതെന്ന് പ്രഖ്യാപിച്ചു.
എന്നാൽ അതിനായി ഞാൻ കാത്തിരിക്കയായിരുന്നു എന്നാണ് ബിനു പ്രതികരിച്ചത്. ഇത് വെറും രാഷ്ടീയ ഗൂഢാലോചന മാത്രമാണെന്നും ഉന്നതനായ രാഷ്ട്രീയ നേതാവിൻ്റെ ഭവനത്തിൽ ഗൂഢാലോചന നടന്നെന്നും ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു.
കൂടുതൽ വാർത്തകളുമായി കോട്ടയം മീഡിയ എത്തുന്നു