Kottayam
പൊതുജനാരോഗ്യം മുഖ്യം:പാലാ നഗരസഭാ സ്റ്റേഡിയം സിന്തറ്റിക് ട്രാക് വ്യായാമത്തിന് പൊതുജനങ്ങൾക്ക് ഉപയോഗിക്കാം
പാലാ നഗരസഭാ സ്റേറഡിയം സിന്തറ്റിക് ട്രാക്ക് വ്യായമത്തിനു നടത്തത്തിനുമായി ഉപയോഗിക്കാം പാലാ: പാലാ നഗരസഭ സ്റേറഡിയത്തിൽ പണം അടച്ച് വ്യായാമത്തിനായി നടക്കുന്നവർക്കായി ഫോട്ടോ പതിച്ച .ഐഡൻ റ്റിറ്റി ടാഗ് വിതരണം 3 വർഷമായി മുടങ്ങി കിടക്കുക ആയിരുന്നു.
ഒരാൾക്ക് ഒരു വർഷം 1600 രൂപയും, താത്കാലിക ആവശ്യക്കാർക്ക് ഒരു മാസം 150 നിരക്കിലും പാസ്സ് കരസ്ഥമാക്കാവുന്നതാണ് ഇത്തരം പാസുകൾക്ക് 200 രൂപവേറെനൽകണം. ആവശ്യക്കാർ ഓരോ വർഷവും ഫീസ് പുതുക്കി നൽകേണ്ടതെന്ന് സ്റേറഡിയത്തിൽ പരിശോധന ഉണ്ടായിരിക്കും. ആവശ്യക്കാർ ഈ സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ സോജൻ വർഗ്ഗീസിന് നൽകി ടാഗ് വിതരണ ഉദ്ഘാടനം ചെയ്തു.
കലാ കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസലർമാർ ജോസിൻ ബിനോ, സതി ശശികുമാർ ,ജോസ് ചീരാംകുഴി ,ബിജി ജോ ജോ. സസ്യാ ആർ., R0 രൂപേഷ്, റ്റിൻ സ്മോൻ തുടങ്ങിയവർ പങ്കെടുത്തു.