ലാഹോർ: വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ അംബാസിഡറെ പുറത്താക്കി പാകിസ്താൻ. ടെഹ്റാനിൽ നിന്ന് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുകയും ചെയ്തു. നടക്കാനിരിക്കുന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ ഉന്നതതല ഇറാൻ സന്ദർശനവും പാകിസ്താൻ റദ്ദാക്കി. ചൊവ്വാഴ്ച ബലൂചിസ്ഥാനിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പാക് സർക്കാരിന്റെ ഈ നടപടി.
ഇറാനിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഇറാൻ സന്ദർശിക്കുന്ന പാക്കിസ്താനിലെ ഇറാൻ അംബാസഡർ തൽക്കാലം മടങ്ങിയെത്തില്ലെന്നും പാകിസ്താൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പറഞ്ഞു.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇറാന്‍ ചൊവ്വാഴ്ച ആക്രമണം നടത്തിയത്. വ്യോമാക്രണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.