ഇസ്ലാമാബാദ്: ചികിത്സാ ചെലവ് താങ്ങാനാവാതെ വന്നതോടെ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടി പിതാവ്.
സംഭവത്തില്‍ സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ചാക്കിൽപൊതിഞ്ഞ ശേഷമാണ് കുഴിച്ചു മൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശിച്ചു.