Kerala

മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയാണ് പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായി നിന്നതെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ

തിരുവനന്തപുരം: മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയാണ് പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായി നിന്നതെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്നു ബെഹ്റയെന്നും, അന്ന് മുതൽ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ടെന്നും മുരളീധരൻ പറഞ്ഞു. കൂടാതെ മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള വ്യക്തിയായ ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും മുരളീധരൻ തുറന്നു പറഞ്ഞു.

നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതു മുതല്‍ ബിജെപിക്ക് തന്നോട് പകയെന്ന് കെ.മുരളീധരന്‍. പത്മജയെ പാളയത്തിലെത്തിച്ചതുവഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരന്‍ സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top