മുഖ്യമന്ത്രിസ്ഥാനാർഥി ആകാതിരിക്കാൻ മുരളീധരനെ വെട്ടിയ ആളാണ് ഷാഫി. ഇപ്പോൾ ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ രംഗത്ത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെയും അവർ നിശിതമായി വിമർശിച്ചു. കഴിഞ്ഞ രണ്ടുദിവസമായി പദ്മജ രാഹുലിനും ഷാഫിക്കും എതിരെ വിമർശനം ഉന്നയിച്ച് രംഗത്തുണ്ട്.
എന്തുകൊണ്ടാണ് ഷാഫി വടകരയിൽ മത്സരിക്കാൻ തയ്യാറാറാത്തെന്നും അവർ വെളിപ്പെടുത്തുന്നുണ്ട്. അവരുടെ വാക്കുകൾ ഇങ്ങനെയാണ്, വടകരയില്‍ മത്സരിക്കാന്‍ ഷാഫിക്ക് താല്പര്യമുണ്ടായിരുന്നില്ല. യു.ഡി.എഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മന്ത്രിയാകാനായി ഇരുന്നയാളാണ് ഷാഫി.
വടകരയില്‍ മത്സരിക്കണമെന്ന് ഡല്‍ഹിയില്‍നിന്ന് നിര്‍ദേശം വന്നപ്പോള്‍ ഷാഫി ഒറ്റക്കാര്യമാണ് പറഞ്ഞത്- എന്റെ ആളെ ഇവിടെ ഉപതിരഞ്ഞെടുപ്പിൽ നിര്‍ത്തണം എന്ന്. അത് സമ്മതിച്ചാണ് വടകര മത്സരിക്കാന്‍ ഷാഫി തയ്യാറായതെന്നും അവർ തുറന്നടിച്ചു പറഞ്ഞു.