പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കെ മുരളീധരനെ, വിഡി സതീശനും സംഘവും വെട്ടിയത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് ഭയന്നാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. മുരളീധരന് വിജയിച്ചാല്‍ അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കേണ്ടി വരും.
അതുണ്ടാകാതിരിക്കാനാണ് ഇപ്പോഴെ വെട്ടിയത്. തൃശൂരില്‍ മത്സരിക്കാന്‍ വരരുതെന്നും കുറച്ചു പേര് ചതിക്കുമെന്നും മുരളീധരനോട് അന്ന് പറഞ്ഞിരുന്നു. ഒരു കാരണവശാലും തൃശ്ശൂരിലേക്ക് വരില്ലെന്ന് പറഞ്ഞ മുരളീധരന്, അവിടേക്ക് വന്നിറങ്ങുന്നതാണ് പിന്നെ കണ്ടത്. ഇപ്പോള്‍ താന്‍ പറഞ്ഞത് മുരളീധരന് മനസിലായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും പത്മജ പറഞ്ഞു.