ഡൽഹി: ബിജെപിയിലേക്ക് പോകാൻ തീരുമാനിച്ച പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമം പരാജയം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർ സംസാരിച്ചുവെങ്കിലും ഫലം കണ്ടില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ തന്റെ തോൽവിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയതിൽ പത്മജയ്ക്ക് പ്രതിഷേധമുണ്ടായിരുന്നു.
രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞ് പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നൽകാനും കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പരാതിപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ മകളാണ് പത്മജ.