Kerala

പടയപ്പയെ തുരത്താൻ ഇന്നും ശ്രമം തുടരും; ഡ്രോൺ നിരീക്ഷണം ശക്തമാക്കി

മൂന്നാർ: മൂന്നാൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുകൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലുള്ള കൊമ്പനെ മറയൂർ മേഖലയിൽ എത്തിക്കാനാണ് നീക്കം. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ ആന ജനവാസ മേഖലയിലിറങ്ങാതെയിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

ഡ്രോൺ ഉപയോ​ഗിച്ച് ആനയെ നിരീക്ഷിച്ച് വാട്സ്ആപ്പ് വഴി ആളുകൾക്ക് മുന്നറിയിപ്പ് നൽകും. അതേസമയം മയക്കു വെടി വച്ച് പടയപ്പയെ പിടികൂടേണ്ടതില്ലെന്നാണ് ഹൈറേഞ്ച് സിസിഎഫ് ആർഎസ് അരുണിന്റെ നേതൃത്വത്തിലുള്ള ദ്യോ​ഗസ്ഥരുടെ പ്രത്യേക യോ​ഗത്തിൽ തീരുമാനിച്ചത്. ഉൾക്കാട്ടിലേക്ക് കൊണ്ടു വിടാൻ സാധിക്കുന്ന പ്രദേശത്തെത്തിയാൽ തുരത്താനാണ് നീക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top