Kerala

പയപ്പാർ ക്ഷേത്രത്തിൽ മകരവിളക്ക് പള്ളിവേട്ട മഹോത്സവവും പതിനെട്ട് പടി കയറി നെയ്യഭിഷേകവും, ജനുവരി 10 മുതൽ 15 വരെ

 

പാലാ പയപ്പാർ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ മകരവിളക്ക് പള്ളിവേട്ട മഹോത്സവവും പതിനെട്ട് പടി കയറി നെയ്യദിഷേകവും ജനുവരി 10 മുതൽ 15 വരെ തീയതികളിലായി നടത്തുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഗോപിനാഥൻ നായർ മറ്റപ്പള്ളിൽ, ആശാ മനോജ്, അജേഷ് കുമാർ കെ.പി, വി.എസ് ഹരിപ്രസാദ്, പ്രശാന്ത് നന്ദകുമാർ, കെ.പി അനിൽകുമാർ, ജയൻ എം. പടിപ്പുരയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

10-ാം തീയതി രാത്രി 8നാണ് കൊടിയേറ്റ്, അന്ന് രാവിലെ 5.30 ന് നെയ്യഭിഷേകം, 6 ന് മഹാഗണപതിഹോമം, 11 ന് കൊടിമര ഘോഷയാത്ര, 1 ന് പ്രസാദമൂട്ട്, 6.30 ന് ദീപാരാധന, ഭജന, രാത്രി 8 ന് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി, മേൽശാന്തി ഉണ്ണി തിരുമേനി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, 8.30 ന് തിരുവാതിരകളി, 9.15 ന് ക്ലാസിക്കൽ ഡാൻസ്

11-ാം തീയതി രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, 7 ന് സംഗീതാർച്ചന, 7.45 ന് പയപ്പാർ കലാക്ഷേത്ര അവതരിപ്പിക്കുന്ന ഹരിശ്ചന്ദ്ര ചരിത്രം, 8.30 ന് തിരുവാതിരകളി

12-ാം തീയതി രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.45 ന് കാളകെട്ട്, മുടിയാട്ടം,7.30 ന് നാട്ടരങ്ങ്

13 – ന് രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ഭജന, രാത്രി 7 ന് അഷ്ടപുഷ്‌പാഭിഷേകം, തുടർന്ന് നാട്ടരങ്ങ്, വിവിധ കലാപരിപാടികൾ, 8 ന് കരോക്കെ ഗാനമേള

14-ാം തീയതി പള്ളിവേട്ട ഉത്സവം. രാവിലെ 7.30 ന് ശ്രീഭൂതബലി, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കോതകുളങ്ങര കാവിലേക്ക് താലംപുറപ്പാട്, 7 ന് താലം എതിരേല്‌പ്, 6.30 ന് ദീപാരാധന, 9 ന് തിരുവാതിരകളി, 10 ന് പള്ളിവേട്ട എഴുന്നള്ളത്ത്, 11 ന് കളമെഴുത്തും പാട്ടും.

15-ാം തീയതി ആറാട്ടുത്സവം രാവിലെ 8 മുതൽ ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 9 ന് ശ്രീഭൂതബലി, തുടർന്ന് ആറാട്ട്. 11.30 ന് കഥാകഥനം, 12.30 ന് ആറാട്ടുസദ്യ, വൈകിട്ട് 6.30 ന് ദീപാരാധന, ദജന, രാത്രി 10 ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ,

108ൽപരം മാളികപ്പുറങ്ങളും അയ്യപ്പൻമാരും 18 പടി കയറി നെയ്യഭിഷേകം നടത്തും

പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവ ഭാഗമായി 108ൽപരം മാളികപ്പുറങ്ങളും മറ്റ് അയ്യപ്പഭക്തരും ഇരുമുടി കെട്ടെടുത്ത് 11-ാം തീയതി രാവിലെ 9 ന് പതിനെട്ടാംപടി കയറി ക്ഷേത്രദർശനം നടത്തും തുടർന്ന് അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹത്തിൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പയ്യപ്പിള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മി കത്വത്തിൽ അഭിഷേകം ചെയ്യുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top