Kerala

കാവുംകണ്ടം പള്ളിയുടെ മധ്യസ്ഥമായ വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാളിന് ജനുവരി 2 വ്യാഴാഴ്‌ച കൊടിയേറും

കാവുംകണ്ടം: കാവുംകണ്ടം ഇടവക മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്‌ത്യാനോസിന്റെയും തിരുനാളിന് ജനുവരി 2 വ്യാഴാഴ്‌ച 5.00 pm ന് വികാരി ഫാ. സ്‌കറിയ വേകത്താനം കൊടിയേറ്റ് നിർവഹിക്കും വിശുദ്ധ മരിയ ഗൊരേത്തിയുടെ നാമധേയത്തിലുള്ളതും തിരുശേഷിപ്പ് സൂക്ഷിക്കുന്നതുമായ പാലാ രൂപതയിലെ ഏക ദേവാലയമാണ് കാവുംകണ്ടം പള്ളി.

വിശുദ്ധയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും പ്രാർത്ഥിക്കുന്നതിനും വേണ്ടി ധാരാളം പേർ ദേവാലത്തിൽ വരാറുണ്ട് 2-ാം തീയതിവ്യാഴാഴ്ച വൈദിക- സന്ന്യസ്ത‌ർക്കുവേണ്ടിയുള്ള സമർപ്പിത ദിനമായി ആചരിക്കും. 5:15 pm – വിശുദ്ധ കുർബാന സന്ദേശം, നൊവേന – ഫാ. റ്റോണി കൊച്ചുവീട്ടിൽ VC തുടർന്ന് ആഘോഷമായ ജപമാല റാലി, ലദീഞ്ഞ്, വാഹന വെഞ്ചെരിപ്പ് മൂന്നാം തീയതി വെള്ളിയാഴ്‌ച വിധവകൾ, വയോജനങ്ങൾ.രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കും. 4.45 pm – ജപമാല പ്രാർത്ഥന. 5.15 pm – വിശുദ്ധ കുർബാന സന്ദേശം, നൊവേന – ഫാ.വർഗീസ് മോണോത്ത് എം.എസ്.ടി .തുടർന്ന് ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാസന്ധ്യ.

നാലാം തീയതി ശനിയാഴ്‌ച ഇടവകദിനം, കാരുണ്യ ദിനമായി ആചരിക്കും. 4.15 pm വല്യാത്ത് പന്തലിൽ നിന്നും പ്രദക്ഷിണം. 4.30 pm – ഉണ്ണി മിശിഹാ കുരിശുപള്ളിയിൽ നിന്ന് പ്രദക്ഷിണം. 5.45 pm – പ്രദക്ഷിണ സംഗമം കുരിശിന്റെ തൊട്ടിയിൽ 6.00pm ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ഫാ.ജോൺ മറ്റം സമാപന ശീർവാദം, സ്നേഹവിരുന്ന് കാവും കണ്ടം മരിയ ഗൊരേത്തി കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന കലാസന്ധ്യ ജനുവരി 5 ഞായർ പ്രധാന തിരുനാൾ 6 30 am ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, തിരുസ്വരൂപ പ്രതിഷ്ഠ 3.30 pm വാദ്യമേളങ്ങൾ 4.15 pm ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം ഫാ.ദേവസ്യാച്ചൻ വട്ടപ്പലം. 5.45 pm – തിരുനാൾ പ്രദക്ഷിണം. 6.30 pm ലദീഞ്ഞ് -കുരിശുപള്ളിയിൽ . 7.30 pm -സമാപനാശീർവാദം.

ലൈറ്റ് ആൻഡ് സൗണ്ട് ഷോ, വാദ്യമേള വിസ്‌മയം കൊച്ചിൻ സംഗമിത്ര അവതരിപ്പിക്കുന്ന നാടകം – ഇരട്ട നഗരം 6-ാം തീയതി തിങ്കളാഴ്‌ച മരിച്ചവരുടെ ഓർമ്മ ദിനമായി ആചരിക്കും. 5.15 pm -മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന സിമിത്തേരി സന്ദർശനം. ഒപ്പീസ് പ്രാർത്ഥന. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ.സ്‌കറിയ വേകത്താനം, കൈക്കാരന്മാരായ ജോഷി കുമ്മേനിയിൽ, സെനീഷ് മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, ജോസ് കോഴിക്കോട്ട് സാവിയോ പാതിരിയിൽ, ജോയൽ ആമിക്കാട്ട്, ഡേവീസ് കല്ലറക്കൽ തുടങ്ങിയവർ നേതൃത്വം നൽകും. ഫാ.സ്‌കറിയ വേകത്താനം, കൈക്കാരമാരായ അഭിലാഷ് കോഴിക്കോട്ട്, സെനീഷ് മനപ്പുറത്ത്, യുവജന പ്രതിനിധി തോമസ് ആണ്ടുക്കൂടിയിൽ തുടങ്ങിയവർ മീഡിയ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top