മലപ്പുറം: മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട പി വി അൻവർ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും.

ഏപ്രിൽ 23നാണ് പി വി അൻവർ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുക. 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനത്തിൽ ധാരണയാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.

