പാലക്കാട്: സ്ഥാനാർഥി പ്രഖ്യാപനം വേഗത്തിൽ നടത്തി കോൺഗ്രസ് ഒരു പടി മുന്നിൽ എത്തിയതായിരുന്നു പക്ഷെ പാലക്കാട് സീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയതിൽ പ്രതിക്ഷേധിച്ച് രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഐ ടി സെൽ കൺവീനർ. എന്നാൽ സരിന്റെ ആരോപണങ്ങളെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് വടകര എംപി യും പാലക്കാട് മുൻ എം എൽ എ യുമായിരുന്ന ഷാഫി പറമ്പിൽ
പാലക്കാട് നിയമസഭ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എംപി. ഈ തീരുമാനം പാലക്കാട്ടെ ജനങ്ങളും നേതൃത്വവും അംഗീകരിച്ചതാണ്. എല്ലാവരുടെയും പിന്തുണയോടെ എടുത്ത തീരുമാനം. സിരകളിൽ കോൺഗ്രസ് രക്തം ഓടുന്നവർ രാഹുലിൻ്റെ വിജയത്തിനൊപ്പം ഉണ്ടാവണം. രാഹുൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ല. പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.