Kerala

2021 ല്‍ മന്ത്രി പി രാജീവും പാര്‍ട്ടിക്ക് വേണ്ടി പണം വാങ്ങിയിട്ടുണ്ട്; ഇലക്ടറര്‍ ബോണ്ട് വിഷയത്തില്‍ പ്രതികരിച്ച് സാബു എം ജേക്കബ്

Posted on

കൊച്ചി: ഇലക്ടറര്‍ ബോണ്ട് വിഷയത്തില്‍ പ്രതികരിച്ച് കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ്. ബുദ്ധിമുട്ടില്‍ സഹായിച്ചവര്‍ക്കാണ് താന്‍ 25 കോടി സമ്മാനമായി നല്‍കിയതെന്ന് ട്വന്റി 20 പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ സാബു എം ജേക്കബ് പ്രതികരിച്ചു. 2021 ല്‍ മന്ത്രി പി രാജീവും പാര്‍ട്ടിക്ക് വേണ്ടി പണം വാങ്ങിയിട്ടുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും പണം നല്കിയിട്ടുണ്ടെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.

തെലങ്കാനയിലെ ബിആര്‍എസ് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു കിറ്റെക്‌സ് ഗ്രൂപ്പ് 9 കോടിയുടെയും, 16 കോടിയുടെയും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയത്. കേരളത്തില്‍ പുതിയ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത കിറ്റെക്സ് എംഡി സാബു എം ജേക്കബ് പിന്നീട് തെലങ്കാനയില്‍ 3,500 കോടിയുടെ സംരംഭം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക് നിലമൊരുങ്ങുന്ന ഘട്ടത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുമാണ് ബോണ്ടുകള്‍ വാങ്ങിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version