മലപ്പുറം: കൃഷിമന്ത്രി പി പ്രസാദിനെ വേദിയിലിരുത്തി പി വി അന്‍വര്‍ എംഎല്‍എയുടെ വിമര്‍ശനം.
കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പി വി അന്‍വര്‍ പറഞ്ഞു. ടെറസില്‍ കൃഷി ചെയ്താല്‍ കുരങ്ങന്മാര്‍ നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്.
വന്യമൃഗ സംരക്ഷണം മാത്രമാണ് നടക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. നിറപൊലി 2025 കാര്‍ഷിക പ്രദര്‍ശനമേളയുടെ ഉദ്ഘാടന വേദിയിലാണ് പി വി അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചത്.