Kerala
‘അനില്‍ ബിജെപിയെ ചതിക്കും’, അപ്പോള്‍ തിരിച്ചെടുക്കാമെന്ന് പിജെ കുര്യന്‍
പത്തനംതിട്ട: അനില്‍ ആന്റണി ബിജെപിയേയും ചതിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പര്യടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ സുഖങ്ങളും അനുഭവിച്ച ശേഷം പാര്‍ട്ടിയെ ചതിച്ചിട്ട് സ്ഥാനാര്‍ത്ഥിയായി വന്ന അദ്ദേഹം ബിജെപിയെയും ചതിക്കും. വൈകാതെ വഴിധാരമാകും. അപ്പോള്‍ നമ്മളെ ചതിച്ചിട്ടുപോയ അനില്‍ ആന്റണിയെ ഇങ്ങോട്ട് സ്വീകരിക്കാം. അതാണ് സംഭവിക്കാന്‍ പോകുന്നത്.’ പി കെ കുര്യന്‍ പറഞ്ഞു.
എന്നാല്‍ അനിലിനെ തിരികെ സ്വീകരിക്കാമെന്ന പി ജെ കുര്യന്റെ അഭിപ്രായത്തോട് അദ്ദേഹത്തെ തിരികെയെടുക്കരുതെന്നും നമുക്ക് വേണ്ടെന്നും ഒരേ സ്വരത്തില്‍ സദസ്സില്‍ നിന്നും പ്രതികരണം ഉണ്ടായി.
ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കുമ്പോള്‍ ആന്‍റോ ആന്റണി കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പി ജെ കുര്യന്‍ പറഞ്ഞു.