തൊടുപുഴ: രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ മുന്നണി പ്രവേശനം അനിവാര്യമാണെന്നും യുഡിഎഫ് നേതാക്കളുമായുള്ള ചർച്ച ആശാവഹമെന്നും പി വി അൻവർ. മുന്നണി പ്രവേശനത്തിന് ധൃതിയില്ല.

ലക്ഷ്യം പിണറായിസം അവസാനിപ്പിക്കലാണ്. ഇപ്പോൾ നടക്കുന്നത് സിപിഐഎം-ബിജെപി മെർജിംഗ് ആണെന്നും അദ്ദേഹം ആരോപിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അന്‍വര്‍.

എകെജി സെന്ററിന്റെ നിറം മാറ്റിയതിലും പി വി അൻവർ പരിഹസിച്ചു. ചുവപ്പ് നെഗറ്റീവ് എനർജി എന്ന് സിപിഐഎം സെക്രട്ടറി പറയുന്നു. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന് പോലും സംശയമാണ്. തൊമ്മൻകുത്ത് കുരിശ് നീക്കം ചെയ്ത സംഭവം ബിജെപിയെ പ്രീണിപ്പിക്കാനുള്ള പിണറായിയുടെ നീക്കമാണെന്നും അൻവർ ആരോപിച്ചു.

