Kerala

ഒരു ഭീഷണിക്ക് മുൻപിലും പണയം വെക്കേണ്ടതില്ല; ചിത്രയെ പിന്തുണച്ച് പി സി ജോർജ്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ്. ചിത്ര നടത്തിയ പരാമർശത്തിൽ പിന്തുണയുമായി മുൻ എംഎൽഎയും ജനപക്ഷം പാർട്ടി അദ്ധ്യക്ഷനുമായ പി.സി ജോർജ്. ക്ഷേത്രം തകർത്തു നിർമിച്ച പള്ളിക്കു പകരം രാമജന്മ ഭൂമിയിൽ ഇന്ത്യൻ നീതിന്യായ വിധിയിൽ ക്ഷേത്രം ഉയരുന്നതിനെ സ്വാഗതം ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് കല്ലേറെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. വിശ്വാസം അഭിമാനമാണ്, ഇന്ത്യൻ ഭരണഘടന നമുക്ക് തരുന്ന സ്വാതന്ത്രമാണതെന്നും ഒരു ഭീഷണിക്ക് മുൻപിലും അത് പണയം വെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുള്ളത് വൺ സൈഡഡ് മതേതരത്വമാണ്. ക്രൈസ്തവ ദേവാലയമായിരുന്ന ഹഗ്ഗിയ സോഫിയ മുസ്ലിം ദേവാലമാക്കിയതിനെ പാണക്കാട് തങ്ങളുടെ മകനും, ഉമ്മൻ ചാണ്ടിയുടെ മകനും സ്വാഗതം ചെയ്തിരുന്നു. എന്നാൽ, ക്ഷേത്രം തകർത്ത് നിർമിച്ച പള്ളിക്കു പകരം രാമജന്മഭൂമിയിൽ ഉയരുന്ന ക്ഷേത്രത്തെ സ്വാഗതം ചെയ്തതിനാണ് കെ.എസ് ചിത്രയ്‌ക്ക് നേരെ കല്ലേറാണ് ലഭിക്കുന്നത്. ഇന്ത്യൻ നീതിന്യായ വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം പണിയുന്നതെന്നും പി.സി ജോർജ്് പറഞ്ഞു.

പി.സി. ജോർജിന്റെ പോസ്റ്റ്:

എന്റെ വിശ്വാസം എന്റെ അഭിമാനം,

ഇന്ത്യൻ ഭരണഘടന നമുക്ക് തരുന്ന സ്വാതന്ത്രമാണത്. ഒരു ഭീഷണിക്ക് മുൻപിലും അത് പണയം വെക്കേണ്ടതില്ല.
ക്രൈസ്തവ ദേവാലയമായിരുന്ന, ഹഗ്ഗിയ സോഫിയ മുസ്ലിം ദേവാലമാക്കിയതിനെ സ്വാഗതം ചെയ്ത പാണക്കാട് തങ്ങളുടെ മകനും, ഉമ്മൻ ചാണ്ടിയുടെ മകനും പൂച്ചെണ്ടുകൾ.
ക്ഷേത്രം തകർത്തു നിർമിച്ച പള്ളിക്കു പകരം രാമജന്മ ഭൂമിയിൽ ഇന്ത്യൻ നീതിന്യായ വിധിയിൽ ക്ഷേത്രം ഉയരുന്നതിനെ സ്വാഗതം ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് കല്ലേറ്.

ഇതാണ് നമ്പർ വൺ കേരളത്തിലെ വൺ സൈഡഡ് മതേതര

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top