Kerala
നീതിനിഷേധിക്കുന്നവർക്കെതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; മലങ്കര ഓർത്തഡോക്സ് സഭ
കോട്ടയം: നീതിനിഷേധിക്കുന്നവർക്കെതിരെയുള്ള വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാമെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. മുഖ്യമന്ത്രിയുടെ പുത്തൻകുരിശ് പ്രസ്താവനയോട് സഭാ മക്കൾക്ക് എതിർപ്പുണ്ട്. ചർച്ച് ബിൽ എന്നത് സാങ്കൽപ്പിക നിർദ്ദേശം മാത്രമാണെന്നും ചർച്ച് ബിൽ വരില്ലെന്നാണ് കരുതുന്നതെന്നും ബിജു ഉമ്മൻ പറഞ്ഞു.