Kerala

പൊലീസ് അന്വേഷണത്തില്‍ അവയവ കച്ചവടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, നിരീക്ഷണം ശക്തം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ റാക്കറ്റുകളുടെ പ്രവര്‍ത്തനം തടയാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അന്വേഷണത്തില്‍ അവയവ കച്ചവടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

അവയവ റാക്കറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവയവ ദാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും ആശയക്കുഴപ്പങ്ങളും ചോദ്യോത്തരവേളയില്‍ അംഗങ്ങള്‍ ഉന്നയിച്ചു.’അവയവക്കടത്തില്‍ നെടുമ്പാശ്ശേരിയിലും തിരുവനന്തപുരം പൂജപ്പുരയിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

വിശദമായ അന്വേഷണം നടന്നുവരുന്നു. നല്ല രീതിയിലുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. നെടുമ്പാശ്ശേരി കേസില്‍ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ അനുമതിയില്ലാതെ അവയവ കച്ചവടം നടന്നതായി കണ്ടെത്തിയിട്ടില്ല. അവയവ ദാതാക്കളായി നിരവധി പേര്‍ വിദേശത്ത് പോയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അവയവ റാക്കറ്റുകളുടെ പ്രവര്‍ത്തനം തടയുന്നതിന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി’ മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top