Kerala

ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട; ഒപി ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്

Posted on

മലപ്പുറം: സർക്കാർ ആരോ​ഗ്യ സ്ഥാപനങ്ങളിൽ രോ​ഗികൾക്ക് ക്യൂവിൽ നിൽക്കാതെ ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷനുമായി ആരോ​ഗ്യവകുപ്പ്.

മൊബൈൽ ആപ്ലിക്കേഷൻ ഇ ഹെൽത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു.

യുഎച്ച്ഐഡി കാർഡ് നമ്പ‍‍‍‍‍‍ർ, ആധാർ കാർഡ് നമ്പർ എന്നിവ ഉപയോ​ഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവിൽ മലപ്പുറം ജില്ലായിലെ 60 ഓളം ആരോ​ഗ്യ സ്ഥാപനങ്ങളിലാണ് ഇ ഹെൽത്ത് സേവനം നടപ്പിലാക്കിയത്.14ലധികം സ്ഥാപ​​നങ്ങളിൽ പുതിയതായി ഇ ​ഹെൽത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version