Kerala

യാത്ര നിരസിച്ചാല്‍ പിഴ, ഓൺലൈൻ ടാക്സി യാത്രയുടെ രണ്ട് ശതമാനം സർക്കാരിന്: കർശന നിർദേശം

തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾക്ക് കർശന മാർഗനിർദേശവുമായി സർക്കാർ. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ലൈസൻസ് നൽകിയിട്ടുള്ളത്. ഓൺലൈൻ ടാക്സി സേവനദാതാക്കളെല്ലാം മോട്ടോർ വാഹനവകുപ്പിൽ നിന്നും പ്രവർത്തനാനുമതി നേടണം. തിരക്കനുസരിച്ച് നിരക്കിൽ വ്യത്യാസം വരുത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സർക്കാർ നിരക്കിൽ കൂടരുത് എന്നിവയാണ് വ്യവസ്ഥകൾ.

കൂടാതെ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരോ, ലഹരിക്കേസിലെ പ്രതികളായിട്ടുള്ളവരെയോ ഡ്രൈവർമാരാക്കരുത് എന്നും സർക്കാർ അറിയിച്ചു. ഡ്രൈവർമാരുടെ ആധാർ വിവരങ്ങൾ സേവനദാതാക്കൾ സൂക്ഷിക്കണം. ഡ്രൈവർമാർക്ക് ഒരു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. അതില്ലെങ്കിൽ ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനം നൽകും. സ്വകാര്യ കമ്പനികൾക്ക് പുറമേ സഹകരണ സംഘങ്ങൾക്കും ഓൺലൈൻ ടാക്സി ആരംഭിക്കാം. അഞ്ചുവർഷത്തേക്കായിരിക്കും ലൈസൻസ്. സംസ്ഥാനത്ത് ഓഫീസ് ഉണ്ടാകണം. യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള ഡേറ്റ, ഇന്ത്യൻ സർവറിൽ സൂക്ഷിക്കണം. സർക്കാർ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top