Kerala

ഓൺലൈൻ മണി ചെയിൻ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ

ഓൺലൈൻ മണി ചെയിൻ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കല്ലേപ്പുള്ളി സ്വദേശി മിഥുൻ ദാസാണ് സൗത്ത് ടൗൺ പോലീസിന്റെ പിടിയിലായത്. നിരവധി പേർക്ക് ഒരു ലക്ഷം മുതൽ 20 ലക്ഷം വരെയാണ് നഷ്ടമായത്. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രതികളെകുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലിസ് പറഞ്ഞു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

 

നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ മോട്ടിവേഷൻ ക്ലാസുകൾ നടത്തിയാണ് പ്രതികൾ പദ്ധതിയിലേക്ക് ആളെ ചേർക്കുന്നത്. പണം നഷ്ടമായ നിക്ഷേപകന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി അറസ്റ്റിലായത്. പ്രതിയുടെ കല്ലേപ്പുള്ളിയിലെ വീട്ടിൽ നിന്നും ആഢംബര കാറുകളും ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ പണമിടപാടിന്റെ രേഖകളും പൊലിസ് പിടിച്ചെടുത്തു. പദ്ധതിയിൽ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതികളുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top