ന്യൂഡല്‍ഹി: രാജ്യത്ത് വാട്‌സ്ആപ്പിലൂടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിന് മുന്നറിയിപ്പുമായി കേന്ദ്രം. വാട്‌സ്ആപ്പ് തട്ടിപ്പുകള്‍ രാജ്യത്ത് കൂടുകയാണെന്നും ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പൊലീസ് ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വാട്‌സ്ആപ്പിലൂടെ ജോലി നല്‍കാമെന്ന് പറഞ്ഞും സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയും വ്യാപക തട്ടിപ്പ്
നടക്കുന്നുണ്ടെന്ന് ‘ദ് ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ്’ (ബിപിആര്‍ഡി) അറിയിച്ചു. ഇങ്ങനെ എത്തുന്ന സന്ദേശങ്ങള്‍, കോളുകള്‍ എന്നിവ തട്ടിപ്പാകാമെന്നും ബിപിആര്‍ഡി മുന്നറിയിപ്പ് നല്‍കി.
വ്യക്തിവിവര ചോര്‍ച്ച വാട്‌സ്ആപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ബിപിആര്‍ഡി വ്യക്തമാക്കി. വിയറ്റ്‌നാം, കെനിയ, ഇത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ ടെലിഫോണ്‍ കോഡുള്ള നമ്പരുകളില്‍ നിന്നാണ് ഭൂരിഭാഗം തട്ടിപ്പ് കോളുകളും എത്തുന്നത്.