മസിൽ കയറാൻ ഓർഡർ ചെയ്ത പ്രോട്ടീൻ പൗഡർ യുപികാരനായ യുവാവിന് നൽകിയത് എട്ടിന്റെ പണി. നോയിഡ നിവാസിയായ ആതിം സിംഗ് ഒരു ഓൺലൈൻ സ്ഥാപനത്തിൽ നിന്ന് ഓർഡർ ചെയ്ത ജനപ്രിയ ബ്രാൻഡിൻ്റെ പ്രോട്ടീൻ സപ്ലിമെൻ്റുകൾ ആണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വെച്ചത്.
വയറിനെയും കരളിനെയും ഗുരുതരമായി ബാധിച്ച പ്രശ്നങ്ങൾ മുഖത്തേക്കും പടർന്നു. മുഖത്ത് കുരുക്കളും തൊലി പൊട്ടലുകളും രൂപപ്പെടാൻ തുടങ്ങിയതോടെ സംശയം തോന്നിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ, ഗ്രേറ്റർ നോയിഡയിലെ സെക്ടർ 86 ലെ ഒരു ഫാക്ടറിയിൽ നിന്നാണ് ഉൽപ്പന്നം വന്നതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ റെയ്ഡിലാണ് വ്യാജ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തിയത്.