Kerala
‘ഒമര്‍ ലുലുവിന് ജാമ്യം കൊടുക്കരുത്’ ; പീഡനക്കേസില്‍ കക്ഷി ചേര്‍ന്ന് പരാതിക്കാരിയായ നടി
കൊച്ചി : ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് സിഎസ് ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും.