മസ്‌കറ്റ്: ഒമാനിലെ ഖസബില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെ മക്കളായ ഹൈസം മുഹമ്മദ് (7), ഹാമിസ് മുഹമ്മദ് (4) എന്നിവരാണ് മരിച്ചത്.
ബോട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷിച്ചു. ചെറിയപെരുന്നാള്‍ അവധി ആഘോഷത്തിന്റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം.