India
ഒമാനില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി വാഹനമിടിച്ച് മരിച്ചു
മസ്ക്കറ്റ്: ഒമാനില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു. കൊല്ലം കുണ്ടറ ഉളിയകോവിലിലെ കീച്ചേരി വടക്കേതിൽ സുനിൽ കുമാർ (47) ആണ് മരിച്ചത്. താമസ സ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി ഹിജാരിയിലെ റദ്ദയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വാഹനമിടിച്ചത്.
വടക്കൻ ബാത്തിന മേഖലയിലെ സഹമിൽ വെച്ചാണ് സുനില്‍ കുമാര്‍ മരിച്ചത്. മൃതദേഹം സഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ സാമൂഹിക പ്രവർത്തകൻ അശോകൻ പറഞ്ഞു.