India

ഒളിംപിക്സ്; നീന്തല്‍ മത്സരശേഷം പൂള്‍സൈഡില്‍ കുഴഞ്ഞുവീണ് സ്ലൊവാക്യന്‍ താരം

Posted on

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ മത്സരത്തിനു പിന്നാലെ കുഴഞ്ഞുവീണ് സ്ലൊവാക്യയുടെ നീന്തല്‍ താരം ടമാര പൊറ്റോക്ക.

വനിതകളുടെ 200 മീറ്റര്‍ വ്യക്തിഗത മെഡല്‍ യോഗ്യതാ ഹീറ്റ്‌സിനുശേഷം പൂള്‍സൈഡിലാണ് താരം കുഴഞ്ഞുവീണത്. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ടമാരയെ സ്‌ട്രെച്ചറില്‍ കയറ്റിയാണ് കൊണ്ടുപോയത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 200 മീറ്റര്‍ യോഗ്യതാ ഹീറ്റ്‌സില്‍ രണ്ട് മിനിറ്റും 14.20 സെക്കന്‍ഡുകളെടുത്ത് ഏഴാമതായി ടമാര ഫിനിഷ് ചെയ്തിരുന്നു. എന്നാല്‍ സെമിയിലേക്ക് യോഗ്യത നേടാന്‍ ടമാരയ്ക്ക് സാധിച്ചില്ല. മത്സരത്തിനുശേഷം വെള്ളത്തില്‍നിന്ന് കയറിയ താരം പൂള്‍സൈഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version